
ആലപ്പുഴ: കായംകുളം എരുവയിൽ യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുവ കിഴക്ക് ശ്രീനിലയം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര വാത്തികുളം സ്വേദശി പ്രശാന്തിൻ്റെ ഭാര്യ അശ്വതി എന്ന ലൗലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രശാന്ത് ഒളിവിലാണ്.
വാടക വീടിൻ്റെ സ്വീകരണ മുറിയിലാണ് ലൗലിയുടെ മൃതദേഹം കണ്ടത്. കഴുത്തിൽ മുറിവേറ്റ പാടുണ്ട്. വായിൽ നിന്നും രക്തം വാർന്ന നിലയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുൻപ് ഇവരുടെ മക്കൾ ലൗലിയുടെ വീട്ടിൽ പോയിരുന്നു. രാവിലെ തിരികെ എത്തി കതക് തുറന്നപ്പോഴാണ് ലൗലിയെ സ്വീകരണ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍ കായംകുളം പൊലീസിനെ വിവരം അറിയിച്ചു. ഭർത്താവ് പ്രശാന്ത് ഒളിവിലാണ്. ശനിയാഴ്ച പുലർച്ച വരെയും ഇയാള്‍ വീട്ടിലുണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ആലപ്പുഴയിൽ നിന്നും ഫോറൻസിക് വിദഗ്ദര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഭർത്താവിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Last Updated Feb 17, 2024, 10:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]