

ക്യാൻസറിനും കരള്‍ രോഗത്തിനും കാരണമാകും; പഞ്ഞിമിഠായിയുടെ നിര്‍മാണവും വില്പനയും നിരോധിച്ച് തമിഴ്നാട്
ചെന്നെെ: പഞ്ഞിമിഠായിയുടെ നിർമാണവും വില്പനയും നിരോധിച്ച് തമിഴ്നാട്. ആരോഗ്യമന്ത്രി സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്പഞ്ഞിമിഠായിയില്പഞ്ഞിമിഠായിയില് ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരോധനം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
വിഷയത്തെ ചൊല്ലി കുറച്ച് ദിവസങ്ങളായി വലിയ വിവാദം തമിഴ്നാട്ടില്‍ ഉയർന്നിരുന്നു. പിന്നാലെയാണ് ഈ കടുത്ത തീരുമാനം. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും നേരത്തെ സമാനമായ കാരണം ചൂണ്ടിക്കാട്ടി പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
നിറമുള്ള പഞ്ഞിമിഠായിയുടെ സാമ്ബിളുകള്‍ ചെന്നെെക്ക് സമീപമുള്ള സർക്കാർ ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു. ഇവിടെ ഇതില്‍ തുണികള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കുന്ന കെമിക്കല്‍ ഡെെയായ ‘ റോഡോമൈൻ ബി’യുടെ സാന്നിദ്ധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റോഡോമൈൻ ബി മനുഷ്യർക്ക് ഹാനികരമാണ്. ഇത് പതിവായി കഴിക്കുന്നവർക്ക് കരള്‍ രോഗത്തിനും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ക്യാൻസറിലേക്കും നയിക്കുമെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. പഞ്ഞിമിഠായിയില്‍ മാത്രമല്ല പല മിഠായികളിലും സ്വീറ്റ്സിലും റോഡോമൈൻ ബി അടങ്ങിയതായി ലാബ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]