
പത്താമത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ; കേരള സ്ട്രൈക്കേഴ്സിനെ നടൻ ഇന്ദ്രജിത്ത് നയിക്കും; വൈസ് ക്യാപ്റ്റനായി ബിനീഷ് കോടിയേരി ; പത്ത് ഓവർ അടങ്ങുന്ന നാല് ഇന്നിംഗ്സുകളായി ഒരു മത്സരം ; വിവിധ ഭാഷകളിൽ നിന്നായി 200-ലധികം ചലച്ചിത്ര താരങ്ങൾ
സ്വന്തം ലേഖകൻ
കൊച്ചി: പത്താമത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സ് ടീമിനെ നടൻ ഇന്ദ്രജിത്ത് നയിക്കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ടീം മാനേജർ കൂടിയായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ബിനീഷ് കോടിയേരിയാണ് കേരള ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. 32 പേരടങ്ങുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ 15 പേരുള്ള ടീമാവും അന്തിമമായി ടീമില്‍ എത്തുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ടീം കേരള സ്ട്രൈക്കേഴ്സ്
ഇന്ദ്രജിത്ത് സുകുമാരൻ (ക്യാപ്റ്റൻ)
ബിനീഷ് കോടിയേരി (വൈസ് ക്യാപ്റ്റൻ)
അജിത്ത് ജാൻ
അലക്സാണ്ടർ പ്രശാന്ത്
അനൂപ് കൃഷ്ണൻ
ആൻ്റണി പെപ്പെ
അർജ്ജുൻ നന്ദകുമാർ
അരുണ്‍ ബിന്നി
ആര്യൻ കത്തോലിയ
ധ്രുവൻ
ജീവ
ജോണ്‍ കൈപ്പള്ളില്‍
ലാല്‍ ജൂനിയർ
മണികണ്ഠൻ ആചാരി
മണിക്കുട്ടൻ
മുന സൈമണ്‍
രാജീവ് പിള്ള
റിയാസ് ഖാൻ
സൈജു കുറുപ്പ്
സാജു നവോദയ
സമർത്ഥ
സഞ്ജു സലീം
സഞ്ജു ശിവറാം
ഷെഫീഖ് ഖാൻ
സിജുവില്‍സണ്‍
സണ്ണി വെയൻ്
സുരേഷ് ആർ കെ
വിനു മോഹൻ
വിവേക് ഗോപൻ
ഫെബ്രുവരിയില്‍ ഷാർജയിലാണ് സിസിഎല്‍ പത്താം എഡിഷൻ ആരംഭിക്കുന്നത്. ഷാർജ, ഹൈദരാബാദ്, ചണ്ഡീഗണ്ഡ്, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് 15-ന് വിശാഖപട്ടണത്താണ് ക്വാളിഫെയർ, എലിമിനേറ്റർ മത്സരങ്ങള്‍. മാർച്ച് 17-ന് വിശാഖപട്ടണത്ത് വച്ചാണ് ഫൈനല്‍ മത്സരം.
ഹിന്ദി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര വ്യവസായങ്ങളെ പ്രതിനിധീകരിച്ച് . ഭോജ്പുരി ദബാങ്സ്, ചെന്നൈ റിനോസ്, കർണാടക ബുള്ഡോസേഴ്സ്, കേരള സ്ട്രൈക്കേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ഡി ഷെർ, തെലുങ്ക് വാരിയേഴ്സ് എന്നീ ടീമുകളിലായി വിവിധ ഭാഷകളിലെ 200-ലധികം ചലച്ചിത്ര താരങ്ങളാണ് ഗ്രൗണ്ടില്‍ ഇറങ്ങുക.
സല്മാൻ ഖാൻ, കിച്ച സുദീപ, സൊഹൈല്‍ ഖാൻ, അഖില്‍ അക്കിനേനി, ഇന്ദ്രജിത്ത് സുകുമാരൻ, സോനു സൂദ്, മനോജ് തിവാരി, ആര്യ, ജിഷു സെൻഗുപ്ത, റിതേഷ് ദേശ്മുക് തുടങ്ങി വിവിധ ഭാഷകളിലെ പ്രമുഖതാരങ്ങള്‍ ഇക്കുറി ടൂർണ്മെൻ്റിൻ്റെ ഭാഗമാകും. ട്വൻ്റി20 ക്രിക്കറ്റിന് മുൻപ് പ്രചാരത്തിലുണ്ടായിരുന്ന ടി10 മോഡലിലാണ് ഇപ്രാവശ്യത്തെ ടൂർണ്മെൻ്റ് നടക്കുക. പത്ത് ഓവർ അടങ്ങുന്ന നാല് ഇന്നിംഗ്സുകളായിട്ടാവും ഒരു മത്സരം.
ടീമിൻ്റെ പരിശീലനക്യാംപ് കൊച്ചിയില്‍ ആരംഭിച്ചു. ഫെബ്രുവരി 23ന് ഷാർജയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സ് മുംബൈ ഹീറോസിനെ നേരിടും. 24-ന് ഷാർജയില്‍ ബംഗാള്‍ ടൈഗേഴ്സിനെതിരെയാണ് കേരളത്തിൻ്റെ രണ്ടാം മത്സരം. മാർച്ച് രണ്ടിന് ഹൈദരാബാദില്‍ തെലുങ്ക് വാരിയേഴ്സിനേയും മാർച്ച് പത്തിന് തിരുവനന്തപുരത്ത് ചെന്നൈ റൈനേഴ്സിനേയും കേരളം നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]