
2:07 PM IST:
വയനാട് പുൽപ്പളളിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സർക്കാരിനോട് ശുപാർശ ചെയ്യും. ഇൻഷുറൻസ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടൻ നൽകും. ഭാര്യക്ക് ജോലിയും നൽകാൻ പുൽപ്പളളി പഞ്ചായത്തിൽ നടന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി. കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് തീരുമാനം.
2:06 PM IST:
വയനാട് പുൽപ്പളളിയിൽ കാട്ടാന- വന്യജീവി ആക്രമണങ്ങളിലെ പ്രതിഷേധം സംഘർഷത്തിൽ. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെ കുപ്പിയേറുണ്ടായി. ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. സ്ത്രീകളും പ്രതിഷേധ രംഗത്തുണ്ട്.വനിതാ പൊലീസിന്റെ കുറവ് സ്ഥലത്തുണ്ട്.
2:06 PM IST:
തൃപ്രയാറിൽ തമിഴ്നാട് സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. തമിഴ്നാട് സ്വദേശിനി അഞ്ജനാദേവിയെ (57) ആണ് തലയിൽ കല്ലു കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അടിയിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ തൃപ്രയാർ ബസ്സ് സ്റ്റാൻഡിന് സമീപം ആണ് സംഭവം. തലയിൽ കല്ലുകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അഞ്ജന ദേവിയെ നാട്ടുകാരുടെ നിർദ്ദേശമനുസരിച്ച് തൃപ്രയാർ ആകട്സ് പ്രവർത്തകർ തൃശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അക്രമി ആരാണെന്നോ എന്താണ് പ്രകോപനത്തിന് കാരണമെന്നോ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
2:05 PM IST:
വ്യവസ്ഥകൾ ലംഘിച്ച് സിനിമകൾ ഒടിടിയ്ക്ക് നൽകുന്നതിനെതിരെ പ്രതിഷേധവുമായി തിയേറ്റർ ഉടമകളുടെ സംഘടന. ഈ ആഴ്ച മുതൽ പുതിയ മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടെന്നാണ് ഫിയോക്കിന്റെ തീരുമാനം. വ്യാഴാഴ്ച മുതൽ പുതിയ മലയാള സിനിമകളുടെ റിലീസ് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞു മാത്രമെ ഒടിടിയ്ക്ക് നൽകാവു എന്ന വ്യവസ്ഥ പല നിർമാതാക്കളും തെറ്റിക്കുന്നു എന്നാണ് ആരോപണം. തിയേറ്ററിൽ മികച്ച കളക്ഷൻ നേടുന്ന സിനിമകൾ പോലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒടിടിയിൽ വരുന്നത് തിയേറ്റർ ഉടമകൾക്ക് തിരിച്ചടിയാകുന്നതായാണ് ആരോപണം.
2:05 PM IST:
പ്രതിഷേധങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരായ പ്രതിഷേധങ്ങളില്‍ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. സര്‍ക്കാര്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ച് തന്നെ നേരിടുകയാണെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.
2:05 PM IST:
സമസ്തയുമായി ഒരിക്കലും ഉപേക്ഷിക്കാനാകാത്ത രക്തബന്ധമാണുള്ളതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് കുടുംബാംഗങ്ങൾ ഖാസിമാരായ മഹല്ലുകളുടെ ഏകോപനത്തിനായുള്ള പാണക്കാട് ഖാസി ഫൗണ്ടേഷൻ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍. മഹല്ലുകളുടെ ഏകോപനത്തിന് വിപുലമായ ഒരു സംവിധാനം വേണമെന്ന് രണ്ട് വർഷത്തോളമായിചിന്തിച്ചിരുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്തയുടെ പണ്ഡിതൻമാരുമായും ആലോചന നടത്തിയിരുന്നു. സമസ്തയുമായി എന്റെ പിതാമാഹൻമാർക്ക് അഭേദ്യമായ ബന്ധമാണുള്ളത്.
2:05 PM IST:
ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കമന്റിട്ട സംഭവവുമായി ബന്ധപ്പെട്ട കേസിഷ കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കുന്നമംഗലം പൊലീസ് സ്റ്റേഷനിലാണ് ഇന്ന് രാവിലെ അധ്യാപിക ഹാജരായത്. അധ്യാപികയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ഫേസ്ബുക്ക് കമന്റ് ഇടാൻ ഉപയോഗിച്ച ഫോണ്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി. ആരോഗ്യ കാരണങ്ങളാൽ ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാനാകില്ലെന്നായിരുന്നു നേരത്തെ ഷൈജ ആണ്ടവൻ പൊലീസിനെ അറിയിച്ചിരുന്നത്. തുടര്‍ന്ന് മൂന്നു ദിവസത്തെ സമയവും ചോദിച്ചിരുന്നു. ഇതിനുശേഷമാണിപ്പോള്‍ സ്റ്റേഷനില്‍ ഹാജരായത്.
10:15 AM IST:
തൃപ്രയാറിൽ തമിഴ്നാട് സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. തമിഴ്നാട് സ്വദേശിനി അഞ്ജനാദേവിയെ (57) ആണ് തലയിൽ കല്ലു കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അടിയിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ തൃപ്രയാർ ബസ്സ് സ്റ്റാൻഡിന് സമീപം ആണ് സംഭവം. തലയിൽ കല്ലുകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അഞ്ജന ദേവിയെ നാട്ടുകാരുടെ നിർദ്ദേശമനുസരിച്ച് തൃപ്രയാർ ആകട്സ് പ്രവർത്തകർ തൃശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
10:15 AM IST:
മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരനായ വയോധികൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ഡിജിസിഎ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഏഴു ദിവസത്തിനകം മറുപടി നൽകണം. ആവശ്യമുള്ള യാത്രക്കാർക്ക് വിമാനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും മതിയായ വീൽചെയറുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡിജിസിഎ
10:14 AM IST:
മഹാരാഷ്ട്രയിൽ മുൻ എംപി നിലേഷ് റാണെയുടെ കാറിന് നേരെ കല്ലേറുണ്ടായി. കല്ലേറിനു പിന്നാലെ രത്നഗിരിയിൽ ബിജെപി, ശിവസേന ഉദ്ധവ് വിഭാഗം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. നാൽപത്തിലധികം പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടടെയാണ് സംഭവം. കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മകനാണ് നിലേഷ് റാണെ. പോലീസ് എത്തി ഇരുവിഭാഗം പ്രവർത്തകരെയും പിരിച്ചുവിട്ടു. ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ നിരാശയാണ് അക്രമണത്തിന് പിന്നിലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
10:13 AM IST:
ഹരിയാന പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു, കർഷക സമരത്തെ തുടർന്ന് ശംഭു അതിർത്തിയിൽ നിയോഗിക്കപ്പെട്ട സബ് ഇൻസ്പെക്ടർ ഹരിലാൽ ആണ് മരിച്ചത്,
10:12 AM IST:
കൊല്ലം – മുകേഷ്
പത്തനംതിട്ട – തോമസ് ഐസക്
ആലപ്പുഴ – എ.എം ആരിഫ്
പാലക്കാട് – എ. വിജയറാഘവൻ
ആലത്തൂർ – കെ. രാധാകൃഷ്ണൻ
കോഴിക്കോട് – എളമരം കരീം
വടകര – കെ.കെ ഷൈലജ
കണ്ണൂര്‍ – എം.വി ജയരാജൻ
കാസര്‍കോട് – എൻ.വി ബാലകൃഷ്ണൻ
എറണാകുളം, ചാലക്കുടി സീറ്റുകളിൽ ധാരണയായില്ല. വീണ്ടും ചർച്ച ചെയ്യും
10:11 AM IST:
കോഴിക്കോട് കാവിലുംപാറ പഞ്ചായത്തിലെ കുണ്ടുതോട് 24 പേർക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. പനി ബാധിച്ച് കൂടുതൽ ആളുകൾ ചികിത്സക്കെത്തുകയും എത്തിയവർക്കെല്ലാം രോഗലക്ഷണങ്ങൾ സമായി കാണുകയും. ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്.
10:10 AM IST:
കോഴിക്കോട് കുറ്റിക്കാട്ടൂർ സൈനബ വധക്കേസിൽ പൊലീസ് കുറ്റപത്രം നൽകി. കോഴിക്കോട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കസബ പോലീസ് കുറ്റപത്രം നൽകിയത് . നാല് പ്രതികൾക്ക് എതിരെയാണ് കുറ്റപത്രം . ഒന്നാം പ്രതി താനൂർ കുന്നും പുറo സ്വദേശി സമദ് (52) രണ്ടാം പ്രതി ഗൂഡല്ലൂർ പെരിയ നഗർ ഓവാലി സ്വദേശി സൈനുൽ ആബിദ് എന്ന സുലൈമാൻ (40) എന്നിവർക്കെതിരെ കൊലപാതകം, ആസൂത്രണം , തട്ടിക്കൊണ്ട് പോകൽ എന്നീ കുറ്റങ്ങളാണ് ചുമത്തി. മൂന്നും നാലും പ്രതികളായ ഗൂഡല്ലൂർ തുണ്ടത്തിൽ സ്വദേശി ശരത് (28), വയനാട് വെള്ളാരംകുന്ന് സ്വദേശി നിയാസ് എന്നിവർക്കെതിരെ മോഷ്ടിച്ച സ്വർണ്ണം ഉപയോഗിച്ചതാണ് കുറ്റം. നിയാസിന്റെ സുഹൃത്ത് നജിമുദ്ദീനെ പിടികൂടാനുണ്ട്. ഇയാൾക്കെതിരെ പ്രത്യേക കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് കോടതിയിൽ സത്യവാങ്ങ്മൂലം നൽകി. 128 സാക്ഷികളാണ് കുറ്റപത്രത്തിൽ. 940 പേജുള്ള കുറ്റപത്രം . സംഭവം നടന്ന് 85 ആം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റിക്കാട്ടൂർ സ്വദേശിയായ സൈനബയെ മുഖ്യപ്രതി സമദ് കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ മൃതദേഹം തള്ളിയെന്നാണ് കേസ്സ് . സമദ് തന്നെയാണ് ഇക്കാര്യം കോഴിക്കോട് കസബ പൊലീസിൽ നേരിട്ടെത്തി മൊഴി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തി .
കഴിഞ്ഞ നവംബർ 7 നാണ് മുക്കത്തിനടുത്ത് സൈനബയെ കൊലപ്പെടുത്തിയത്
10:09 AM IST:
കാഞ്ഞങ്ങാട് ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ് (62), അമ്മ ഗീത, ഭാര്യ ലീന എന്നിവരാണ് മരിച്ചത്. അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
10:09 AM IST:
തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. കൊല്ലം പന്മന പുതു വിളയിൽ നിസാർ (45) ആണ് മരിച്ചത്. ചവറയിലാണ് അപകടം നടന്നത്. തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഒരാഴ്ചയായി ചികിത്സയിൽ ആയിരുന്നു.
10:08 AM IST:
പത്തനംതിട്ട കലഞ്ഞൂർ പൂമരുതിക്കുഴിയിൽ വളർത്തു നായക്ക് വന്യമൃഗത്തിന്റെ ആക്രമണം. പൂമരുതിക്കുഴി സ്വദേശി അമ്മിണി പങ്കജാക്ഷന്റെ നായയെയാണ് വന്യമൃഗം ആക്രമിച്ചത്. അക്രമണത്തിൽ നായക്ക് പരിക്കേറ്റു. പുലിയാണ് അക്രമിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു
10:07 AM IST:
സമരക്കാർക്ക് നേരെ പോലീസ് വെടിയുത്തിർത്തു എന്ന് കർഷകർ, ഇതിൻ്റെ വീഡിയോ പുറത്ത് വിട്ടു, ഖനൗർ അതിർത്തിയിൽ കഴിഞ്ഞ ദിവസം ആണ് സംഭവം, സമരം ഇന്ന് അഞ്ചാം ദിവസം തുടരുന്നു
10:07 AM IST:
ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ വിശദ പരിശോധനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബോണ്ട് വാങ്ങിയവരുടെ പേര് വെളിപ്പെടുത്തുന്നത് ബാങ്കിംഗ് ചട്ടങ്ങൾക്ക് വിരുദ്ധമെന്നാണ് വിലയിരുത്തൽ. പുനഃപരിശോധന ഹർജിയും ആലോചനയിലാണ്.
10:06 AM IST:
21 എംഎൽഎമാർക്ക് ബിജെപി 25 കോടി വാഗ്ദാനം ചെയ്തെന്ന് അരവിന്ദ് കെജ്രിവാൾ. ഇന്ന് കോടതിയിൽ ഹാജരാകുമോ എന്നതിൽ മൗനം പാലിച്ച് കെജ്രിവാൾ. കെജ്രിവാൾ വിശ്വാസ പ്രമേയം കൊണ്ടു വന്നത് കോടതിയിൽ ഹാജരാകാതിരിക്കാൻ എന്ന് ബിജെപി
10:05 AM IST:
അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം ആലോചിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി നേതാക്കളുമായി ചർച്ച നടത്തി. ശക്തമായ പ്രതിഷേധത്തിന് കോൺഗ്രസിൽ ധാരണ
6:00 AM IST:
വയനാട്ടിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. എൽഡി എഫും യു ഡിഎഫും ബി ജെ പിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരു മാസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്.