

കോട്ടയം ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി ; ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയൽ ; 194 കേസുകൾ രജിസ്റ്റർ ചെയ്തു ; ഒളിവിൽ കഴിഞ്ഞിരുന്ന 98 പേരെ അറസ്റ്റ് ചെയ്തു ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന
സ്വന്തം ലേഖകൻ
കോട്ടയം ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, കൂടാതെ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും ഇന്ന് ജില്ലയിൽ ഉടനീളം പോലീസ് വ്യാപക പരിശോധന നടത്തി.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന. ഈ പരിശോധനയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 5 കേസും,അബ്കാരി ആക്ട് പ്രകാരം 27 കേസും കോട്പ ആക്ട് പ്രകാരം 50 കേസും കൂടാതെ മദ്യപിച്ചും, അലക്ഷ്യമായും വാഹനമോടിച്ചതിന് 112 കേസുകളും ഉൾപ്പെടെ 194 കേസുകൾ രജിസ്റ്റർ ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വാറന്റ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലോഡ്ജൂകൾ, ഹോംസ്റ്റേകൾ എന്നിങ്ങനെ 176 ഇടങ്ങളിലും പ്രത്യേക പരിശോധനയും നടത്തി. വാറണ്ട് കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 98 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജില്ലയിലെ ബസ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പോലീസും, ബൈക്ക് പെട്രോളിങ്ങും എര്‍പ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]