

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻകേരള, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംയുക്ത പ്രസ്താവന
സ്വന്തം ലേഖകൻ
കോട്ടയം:കേരളത്തിലെ ഒരു തീയറ്റർ സംഘടന ഈ മാസം 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല എന്ന് തീരുമാനിച്ചതായി മാധ്യമങ്ങളിലൂടെ അറിയുവാൻ കഴിഞ്ഞു.
ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഡ്രീം ബിഗ് ഫിലിം പ്രദർശനത്തിന് എത്തിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രം 22ന് തന്നെയും തുടർ ചിത്രങ്ങൾ തീരുമാനിച്ച തീയതികളിൽ തന്നെയും പ്രദർശനത്തിന് എത്തുമെന്ന് അറിയിക്കുന്നു.
ഞങ്ങളോട് എന്നും ഊഷ്മള ബന്ധം പുലർത്തുന്ന കേരളത്തിലെ തീയറ്ററുകൾ ഈ ചിത്രം പ്രദർശിപ്പിക്കുമെന്ന് കരാറിലേർപ്പെട്ടു കൊണ്ട് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ആ തീയറ്ററുകളുമായി തുടർന്നും ഞങ്ങൾ സഹകരിക്കുമെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഈ ചിത്രം പ്രദർശിപ്പിക്കാത്ത തീയേറ്ററുകളുമായി തുടർ സഹകരണം വേണ്ടതില്ല എന്നാണ് ഞങ്ങളുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]