
രാജ്കോട് – മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് സെഷനോളം ബാറ്റ് ചെയ്ത് ഇന്ത്യ പടുത്തുയര്‍ത്തിയ 445 റണ്‍സ് മിന്നല്‍വേഗത്തില്‍ ഇംഗ്ലണ്ട് പിന്തുടരുന്നു. ഓപണര്‍ ബെന്‍ ഡക്കറ്റ് 88 പന്തില്‍ സെഞ്ചുറി നേടിയതോടെ മുപ്പത്തഞ്ചോവറില്‍ ഇംഗ്ലണ്ട് രണ്ടിന് 207 ലെത്തി.
ഏതാണ് ആറിനടുത്താണ് അവരുടെ റണ്‍റെയ്റ്റ്. 21 ബൗണ്ടറിയും രണ്ട് സിക്സറുമായി തന്റെ 133 റണ്‍സില്‍ 96 റണ്‍സും ഓടാതെയാണ് ഇടങ്കൈയന്‍ അടിച്ചെടുത്തത്.
സാക് ക്രോളി (28 പന്തില്‍ 15), ഒല്ലി പോപ്പ് (55 പന്തില്‍ 39) എന്നിവരാണ് പുറത്തായത്. ക്രോളിയെ പുറത്താക്കി ആര്.
അശ്വിന് ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ഞൂറാം വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് സിറാജിന്റെ ബൗളിംഗില്‍ പോപ്പിനെതിരായ എല്‍.ബി അപ്പീല്‍ അമ്പയര്‍ ജോ വില്‍സണ്‍ അംഗീകരിച്ചിരുന്നില്ല.
എന്നാല്‍ സിറാജും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അപ്പീല്‍ ചെയ്യുകയും അനുകൂല വിധി നേടുകയും ചെയ്തു. ഡക്കറ്റിനൊപ്പം ജോ റൂട്ടാണ് (9 നോട്ടൗട്ട്) ക്രീസില്‍.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]