
കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി; വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ മാനന്തവാടി: കുറുവയില്‍ കാട്ടാന ആക്രണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ വയനാട്ടില്‍ നാളെ യുഡിഎഫ് ഹർത്താല്‍ പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ കാട്ടാനയുടെ ആക്രണത്തില്‍ ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോള്‍ ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് പോളിനെ കാട്ടാന ആക്രമിച്ചത്.
പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍ പെടുകയായിരുന്നു. ഭയന്നോടുന്നതിനിടെ നിലത്തുവീണ പോളിനെ കാട്ടാന ചവിട്ടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണത്തില്‍ പോളിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവർത്തകരാണ് പോളിനെ ആശുപത്രിയില്‍ എത്തിച്ചത്.
അരോഗ്യനില വഷളായതിനെ തുടർന്ന് പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]