

സര്ജൻ കുഴഞ്ഞ് വീഴേണ്ടി വന്നു, പുതിയ നിയമനത്തിന്; പാലാ ജനറല്‍ ആശുപത്രിയില്‍ പുതിയ സർജൻ ഉടൻ ചുമതലയേൽക്കും
പാലാ: ജനറല്‍ ആശുപത്രിയില്‍ ജോലിഭാരം മൂലം സർജൻ കുഴഞ്ഞുവീണ സംഭവത്തെ തുടർന്ന് പുതിയ ഒരാളെ കൂടി നിയമിക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി.
ഇന്നോ നാളെയോ പുതിയ സർജൻ പാലാ ജനറല്‍ ആശുപത്രിയില്‍ ചുമതലയേറ്റെടുക്കും. ദിവസേന നിരവധി ശസ്ത്രക്രിയ നടത്തേണ്ട ആശുപത്രിയില്‍ മൂന്ന് സർജന്റെ ഒഴിവാണുള്ളത്. സൂപ്രണ്ടിന്റെ ചുമതല കൂടി വഹിക്കുന്ന ഡോ. പ്രശാന്ത് മാത്രമാണ് നിലവിലുള്ളത്.
ശസ്ത്രക്രിയയും ദൈനംദിന ചുമതലയും മൂലമുള്ള അധിക ജോലി ഭാരം കാരണമാണ് പ്രശാന്ത് കഴിഞ്ഞ ദിവസം വീണത്. നിരവധി സ്പെഷ്യലിസ്റ്റുകള്‍, ആധുനിക സൗകര്യങ്ങള്‍, രോഗ നിർണ്ണയ പരിശോധനകള്‍, ബഹുനില കെട്ടിടങ്ങള്‍ തുടങ്ങിയവയുണ്ടായിട്ടും രോഗികള്‍ക്ക് യഥാസമയം ചികിത്സ ലഭിക്കുന്നില്ല. നിലവിലുള്ള സർജനെ സ്ഥലം മാറ്റിയാല്‍ പകരം ഡോക്ടറെ നിയമിക്കുന്ന പതിവും തെറ്റിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നേരെ നിവർന്ന് നില്ക്കാൻ പോലും ത്രാണിയില്ലാതെ അസുഖവുമായി എത്തുന്ന രോഗികള്‍ക്ക് ചീട്ട് എടുക്കുന്നതിന് മണിക്കൂറോളം ക്യൂ നില്‍ക്കേണ്ട ഗതികേടിലാണ്. വിഷയം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മറ്റിയില്‍ നിരവധിത്തവണ പലരും ഉന്നയിച്ചെങ്കിലും പരിഹാരമായിട്ടില്ല. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാകേണ്ടവരെ വലയ്ക്കാതെ കൂടുതല്‍ സർജറി ഡോക്ടർമാരെ നിയമിക്കണമെന്നതും കാലങ്ങളായുള്ള ആവശ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]