
മുല്ലപ്പള്ളി രാമചന്ദ്രൻ അവഗണ നേരിടുന്നോ എന്നറിയില്ലെന്ന് കെ മുരളീധരൻ എം പി. നേതാക്കളുടെ പരാതി ഒഴിവാക്കണം. പരാതിയുണ്ടെങ്കിൽ പരിഹരിക്കണം. ഒരുമിച്ച് നിൽക്കേണ്ട സമയമാണെന്നും കെ മുരളീധരൻ പറഞ്ഞു.
ഇലക്ട്രൽ ബോണ്ട് വിധി സ്വാഗതം ചെയ്യുന്നു. ബി.ജെ.പിയ്ക്ക് തിരിച്ചടിയായെന്നും മുരളീധരൻ പറഞ്ഞു. ആർ. ജെ.ഡി ഒരു കാരണവുമില്ലാതെ വിട്ടുപോയി. രണ്ട് തവണ നിയമസഭാ സീറ്റിൽ തോറ്റെങ്കിലും ആർ എസ് പി യു ഡി എഫിൽ ഉറച്ച് നിൽക്കുന്നു. ഇടത് മുന്നണിയിലെ പ്രശ്നം അവർ തന്നെ പരിഹരിക്കട്ടെ. ലീഗ് സീറ്റ് വിഷയം ഹൈക്കമാൻഡിനെ അറിയിച്ചു.
Read Also :
ഒഴിവ് ഉള്ളത് രണ്ട് സീറ്റാണ്. സീറ്റ് വിഷയത്തിൽ ഒരു കലഹം യു.ഡി.എഫിലുണ്ടാവില്ല. ലീഗ് ആവശ്യം ന്യായമാണ്. ലീഗ് സീറ്റ് വിഷയത്തിൽ തീരുമാനമുണ്ടായാൽ സീറ്റ് വിഭജനം പൂർത്തിയാകും. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിയ്ക്കണമെന്നാണ് പാർട്ടിയുടെ ആവശ്യമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
Story Highlights: K Muraleedharan Support Over Mullappally
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]