
ഫാറ്റി ലിവര്‍ രോഗത്തെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയുമായിരിക്കും. കരളിനെ ബാധിക്കുന്ന രോഗമാണിത്. കരളില്‍ ഫാറ്റ് അഥവാ കൊഴുപ്പ് അടിഞ്ഞുകിടക്കുന്ന അവസ്ഥയെന്ന് ലളിതമായി പറയാം. ഇത് ഇന്ന് ധാരാളം പേരില്‍ കണ്ടെത്തുന്നുണ്ട്. മോശം ഭക്ഷണശീലങ്ങളും മറ്റ് മോശം ജീവിതരീതികളും തന്നെയാണ് ഫാറ്റി ലിവര്‍ കേസുകള്‍ ഉയര്‍ത്തുന്നതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഫാറ്റി ലിവര്‍ രോഗമാണെങ്കില്‍ ശ്രദ്ധിക്കാതെ വിട്ടാല്‍ അത് വലിയ അപകടവുമാണ്. കാരണം ഇത് പിന്നീട് കരളിന്റെ പ്രവര്‍ത്തനത്തെ കാര്യമായ രീതിയില്‍ ബാധിക്കുകയും അത് ജീവന് വരെ ഭീഷണിയാകുന്ന നിലയിലേക്ക് ആവുകയുമെല്ലാം ചെയ്യാം.
പക്ഷേ ഫാറ്റി ലിവര്‍ ഉള്ളതായി ടെസ്റ്റ് റിപ്പോര്‍ട്ട് കിട്ടുന്ന ഉടനെ തന്നെ പേടിക്കേണ്ടതോ അമിതമായി ആശങ്കപ്പെടേണ്ടതോ ഇല്ല. ഒന്നാമതായി, ആദ്യമേ സൂചിപ്പിച്ചത് പോലെ ഇത് ധാരാളം പേരില്‍ ബാധിക്കപ്പെടുന്നുണ്ട്. രണ്ടാമതായി ഇതിന് ചികിത്സയും അതുപോലെ ജീവിതരീതികളില്‍ മാറ്റം വരുത്താവുന്നതും ആണ്.
പലര്‍ക്കും നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ആണെങ്കില്‍ (മദ്യപാനം മൂലമല്ലാതെ ഫാറ്റി ലിവര്‍ ബാധിക്കപ്പെടുന്നത്) ചികിത്സ പോലും ആവശ്യമായി വരാറില്ല, ഭക്ഷണരീതിയിലും ജീവിതരീതിയിലും മാറ്റങ്ങള്‍ വരുത്തുന്നതോടെ തന്നെ കരളില്‍ അടിഞ്ഞുപോയ കൊഴുപ്പ് നീക്കം ചെയ്യാവുന്നതാണ്.
ഇതിന് തന്നെയാണ് ഫാറ്റി ലിവറുണ്ടെന്ന് കണ്ടാല്‍ ഫോക്കസ് നല്‍കേണ്ടത്. മരുന്ന് വേണോ, അതോ ജീവിതരീതികളില്‍ മാറ്റം വരുത്തണോ എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കും. ഇതനുസരിച്ച് ചെയ്ചതാല്‍ മതി.
പൊതുവില്‍ ഫാറ്റ് അധികമായി അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക, ഷുഗര്‍ കുറയ്ക്കുക, ശരീരഭാരം കൂടാതെ ശ്രദ്ധിക്കുക, ദിവസവും വ്യായാമം ചെയ്യുക എന്നിവയെല്ലാമാണ് ശ്രദ്ധാപൂര്‍വം ചെയ്യേണ്ട കാര്യങ്ങള്‍. മദ്യപാനമുള്ളവരാണെങ്കില് ഇതുപേക്ഷിക്കുകയോ വല്ലപ്പോഴും മിതമായ അളവില്‍ എന്ന നിലയിലേക്ക് മാറുകയോ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
ചില ഭക്ഷണങ്ങള്‍ ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തുന്നതാണ് നല്ലത്. പച്ചക്കറികള്‍, പഴങ്ങള്‍, പൊടിക്കാത്ത ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ എന്നിവയെല്ലാം ഇതില്‍ പ്രധാനമാണ്. ആന്റി-ഓക്സിഡന്റ്സ് ധാരാളമായി അടങ്ങിയ ബെറികള്‍, ഗ്രീൻ ടീ, നട്ട്സ് പോലുള്ളവ നല്ലതാണ്. ഇവയെല്ലാം കരളിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ശരീരഭാരം ആരോഗ്യകരമായി സൂക്ഷിക്കുന്നതിനും ഒരുപോലെ സഹായിക്കും.
പുതിനയില, ലെമണ്‍ ഗ്രാസ്, ഇഞ്ചി എന്നിവയെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്നൊരു പാനീയം കഴിക്കുന്നതും ഫാറ്റി ലിവറിന് ശമനമുണ്ടാക്കുമെന്ന് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ സിമ്രത് കത്തൂരിയ പറയുന്നു.
10-12 പുതിനയില, രണ്ട് സ്റ്റിക് ലെമണ്‍ഗ്രാസ്, രണ്ടിഞ്ച് വലുപ്പത്തില്‍ ഒരു കഷ്ണം ഇഞ്ചി എന്നിവ ചേര്‍ത്ത വെള്ളം നന്നായി തിളപ്പിക്കണം. ഇത് നന്നായി തിളപ്പിച്ചെടുത്ത ശേഷം അരിച്ചെടുത്ത് കുടിക്കുന്നത് നല്ലതാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പുതിനയിലും ലെമണ്ഗ്രാസിലും ഇഞ്ചിയിലുമെല്ലാമുള്ള വിവിധ കോമ്പൗണ്ടുകള്‍ ഫാറ്റി ലിവറിനെ ഫലപ്രദമായി പ്രതിരോധിക്കും എന്നാണിവര്‍ പറയുന്നത്.
എന്തായാലും ഫാറ്റി ലിവര്‍ ഉണ്ടെന്ന് കണ്ടാല്‍ തുടര്‍ന്നുള്ള ഡയറ്റ്, മറ്റ് ജീവിതരീതികളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചെല്ലാം വ്യക്തമായി മനസിലാക്കുകയും സംശയങ്ങള്‍ ഡോക്ടറുടെയോ ന്യൂട്രീഷ്യനിസ്റ്റിന്റെയോ സഹായത്തോടെ പരിഹരിച്ച് നീങ്ങുകയും വേണം. എങ്കില്‍ തീര്‍ച്ചയായും രോമുക്തി ഉറപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]