
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഞായറാഴ്ച നടന്ന സ്പെഷ്യലി ഏബിൾഡ് മാരത്തോൺ യുവതാരം ഹക്കീം ഷാജഹാൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. താരത്തിന്റെ ‘കടകൻ’ എന്ന ഏറ്റവും പുതിയ ചിത്രത്തിൻ്റെ പ്രൊമോഷന്റെ ഭാഗമായി, പങ്കെടുത്ത മാരത്തോണിലെ വിജയികൾക്ക് സമ്മാനദാനം നൽകുന്ന ചടങ്ങും ഹക്കീം തന്നെയാണ് നിർവഹിച്ചത്.
നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും വഹിക്കുന്ന ‘കടകൻ’ ഫാമിലി എന്റർടെയിനറാണ്. ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം ഖലീലാണ് നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഈ ചിത്രം ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും. ഗോപി സുന്ദറിന്റെതാണ് സംഗീതം. ജാസിൻ ജസീലാണ് ഛായാഗ്രാഹകൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]