

എലിക്കുളം കൂരാലിയില്‍ ടൂറിസ്റ്റ് ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
എലിക്കുളം: പിപി റോഡില്‍ കൂരാലിയില്‍ ടൂറിസ്റ്റ് ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കുരുവിക്കൂട് തൂങ്ങംപറമ്ബില്‍ ജോമോൻ ജോസഫാണ് (49) മരിച്ചത്. ഇളങ്ങുളം സുപ്രീം റബ്ബർ കമ്ബനി ഗോഡൗണിലെ ജോലിക്കാരനായിരുന്നു. കൂരാലിയില്‍ ബസിറങ്ങി ജോലിസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ ബുധനാഴ്ച രാവിലെ 7.50നായിരുന്നു അപകടം.
പിന്നാലെയെത്തിയ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓടയിലേക്ക് തെറിച്ചുവീണ് തലയ്ക്ക് സാരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. നിർത്താതെ പോയ ബസ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം പോലീസ് തൃശൂർ പുതുക്കാട് ടോള്പ്ലാസയ്ക്കുസമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് ബസ് തിരിച്ചറിഞ്ഞത്. നാഗാലാൻഡ് രജിസ്ട്രേഷനുള്ള ബസ് ബംഗളൂരുവില്‍നിന്നുള്ള ശബരിമല തീർഥാടകരുമായി മടങ്ങുകയായിരുന്നു. ഭാര്യ പ്രീതി ജോമോൻ പൊൻകുന്നം തോണിപ്പാറ പുതുപ്പറമ്ബില്‍ കുടുംബാംഗം. മക്കള്‍: ടിന്റു ജോസഫ്, ടീന ജോസഫ്. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് എലിക്കുളം ഉണ്ണിമിശിഹ പള്ളിയില്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |