
‘ലക്ഷ്യമിട്ടത് പാദസരം, കുഞ്ഞ് ഒറ്റ കരച്ചില്, ബസില്‍ വെച്ച് രണ്ടര വയസുകാരിയുടെ പാദസരം മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവം ; യുവതിയെ ബസ് യാത്രക്കാര്‍ പിടികൂടി
കോഴിക്കോട്: ബസില്‍ വെച്ച് രണ്ടര വയസുകാരിയുടെ പാദസരം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയെ പിടികൂടി.പാലക്കാട് താമസിക്കുന്ന തമിഴ്നാട് പൊള്ളാച്ചി വട്ടിപ്പെട്ടിയിലെ അഞ്ജു എന്ന അമ്മു(27) ആണ് പിടിയിലായത്.
ഇന്നലെ രാവിലെയാണ് സംഭവം. കൊടുവള്ളി സ്റ്റാന്‍ഡില്‍ നിന്ന് പതിമംഗലത്തെ വീട്ടിലേക്ക് പോകാനായി അമ്മയും കുട്ടിയും ബസില്‍ കയറി. ബസ് വെണ്ണക്കാട് ഭാഗത്തെത്തിയപ്പോള്‍ അവരുടെ സമീപത്തു തന്നെയുണ്ടായിരുന്ന അഞ്ജു, കുഞ്ഞിന്റെ ഒരു പവനോളം വരുന്ന പാദസരം പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുട്ടി കരഞ്ഞതോടെ മോഷണശ്രമം പാളി.
ഇത് ശ്രദ്ധയില്‍പ്പെട്ട കുഞ്ഞിന്റെ അമ്മ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ അഞ്ജുവിനെ തടഞ്ഞു വച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി അഞ്ജുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]