
മലയാളികളെ ‘കൊത്തിക്കൊണ്ട്’ പോകാൻ ജര്‍മനി! ജോലി നേടാം 1500ഓളം ഒഴിവുകളിലേക്ക് ; റിക്രൂട്ട്മെന്റിന് ഒറ്റ രൂപ കൊടുക്കേണ്ട, സൗജന്യ ജർമ്മൻ ഭാഷാപരിശീലനവും ഒഡെപെക് നല്‍കും അവസരങ്ങൾ ഇനി ഉപയോഗപ്രദമാക്കാം..
മലയാളികള്‍ക്ക് ജർമനിയില്‍ നഴ്സ് ജോലി ലഭ്യമാക്കാൻ സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു. ജർമനിയില്‍ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്കായി ഒഡെപെക്
ഒരുക്കിയിട്ടുള്ള സൗജന്യ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ‘വർക്ക്-ഇൻ ഹെല്‍ത്ത്, ജർമനി. പ്രസ്തുത സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ തോർസ്റ്റൻ കിഫർ, ഡെഫയിലെ മൈഗ്രേഷൻ കണ്‍സള്‍ട്ടന്റ് ആയ എഡ്ന മുളിരോ, ഓപ്പറേഷൻ മാനേജർ പൗല ഷൂമാക്കാർ എന്നിവർ ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കായി കേരളത്തിലെത്തി.
ആയിരത്തി അഞ്ഞൂറോളം ഒഴിവുകളാണ് ഈ സാമ്പത്തിക വർഷം ജർമനിയില്‍ പ്രതീക്ഷിക്കുന്നത്. ഡെഫയുമായി ചേർന്നുള്ള പങ്കാളിത്തം മുഖേന നഴ്സിംഗ് കൂടാതെ മറ്റു മേഖലകളിലേക്ക് കൂടി റിക്രൂട്ട്മെന്റ് വ്യാപിപ്പിക്കാൻ ഒഡെപെക് തീരുമാനിച്ചിട്ടുണ്ട്. സൗജന്യ ജർമ്മൻ ഭാഷാപരിശീലനവും ഒഡെപെക് നല്‍കും. ഇതുകൂടാതെ നഴ്സുമാർ ജർമനിയില്‍ ചെന്നതിനു ശേഷം രജിസ്ട്രേഷന് വേണ്ടി പാസ്സാകേണ്ട പരീക്ഷയ്ക്കായി നാട്ടില്‍ നിന്ന് തന്നെ അവരെ പരിശീലിപ്പിക്കാനും ഒഡെപെക് പദ്ധതിയിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]