
അടുത്ത രണ്ട് വർഷത്തേക്കുള്ള ബോളിവുഡ് നടൻ രൺവീർ സിങ്ങിന്റെ ഷൂട്ടിങ് ഷെഡ്യൂൾ തീരുമാനിച്ചുവെന്ന് റിപ്പോർട്ടുകൾ. വമ്പൻ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. രണ്ട് വർഷത്തിനുള്ളിൽ താരം മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകും.
ശക്തിമാൻ, ഡോൺ 3, സിങ്കം എഗെയ്ൻ എന്നീ ചിത്രങ്ങളുടെ ഭാഗമാകാനാണ് താരം ഒരുങ്ങുന്നത്. അജയ് ദേവ്ഗൺ ചിത്രം ‘സിങ്കം എഗെയ്നി’ലാകും രൺവീർ ആദ്യം അഭിനയിക്കുക. ഏപ്രിൽ അവസാനത്തോടെ താരം ചിത്രത്തിൻ്റെ ഭാഗമാകും. നേരത്തെ ചിത്രത്തിലെ കുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ചിരുന്നു. കുറച്ച് ഷൂട്ട് ആണ് ഇനി ബാക്കിയുള്ളത്.
അജയ് ദേവ്ഗൺ ചിത്രത്തിന് പിന്നാലെ രൺവീർ സിങ് ‘ഡോൺ 3’ യുടെ ഭാഗമാകും. 2025 മാർച്ചോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്. ഡോൺ 3യ്ക്ക് പിന്നാലെ താരം ശക്തിമാൻ എന്ന സൂപ്പർഹീറോ ചിത്രമാകും ചെയ്യുക.
ട്രിലോജിയായിട്ടാകും ശക്തിമാൻ എത്തുക. 200 മുതൽ 300 കോടി വരെയായിരിക്കും ട്രിലോജിയിലെ ഒരു ചിത്രത്തിന്റെ ചിലവ് വരുക. അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമായിരിക്കും ശക്തിമാൻ. സോണി പിക്ചേർസ് ആണ് നിർമാണം. ബേസിൽ ജോസഫ് ചിത്രം സംവിധാനം ചെയ്യുമെന്നും അഭ്യൂഹങ്ങളുണ്ട്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാനില്‍ മുകേഷ് ഖന്നയായിരുന്നു നായകന്. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന് വന്‍വിജയമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]