
എടപ്പാള്‍- പ്രശസ്ത സംഗീത സംവിധായകന് മലബാര്‍ മനോഹരന് (71) അന്തരിച്ചു. ഹൃദയ സംബന്ധമായ ചികിത്സയിലായിലിരിക്കെ തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.
കോഴിക്കോട് സ്റ്റേജ് ഇന്ത്യയുടെ വിക്രമന് നായര്‍ സംവിധാനം ചെയ്ത ഭാഗ്യരേഖ എന്ന നാടകത്തിലൂടെ അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡും കേരള സാഹിത്യ അക്കാദമി ഗുരുപൂജ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഭാര്യ: രംഭ. മക്കള്‍: ജഫ്രിജിത്ത്, സംഗീത (അധ്യാപിക), മഹേഷ് മനോഹരന് (അസി. ഡയറക്ടര്‍). മരുമക്കള്‍: പ്രീത (തംബുരു മ്യൂസിക് അക്കാദമി എടപ്പാള്‍ തുയ്യം), ഷാജു, ശ്രുതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]