
തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രൻ ഒഴിയണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ആനയെ മെരുക്കാനറിയാവുന്ന കെ.ബി ഗണേഷ് കുമാറിന് വനം വകുപ്പ് നൽകണമെന്നും പ്രായാധിക്യം മൂലം എ.കെ ശശീന്ദ്രന് വനം വകുപ്പിനെ കാര്യക്ഷമമായി കൊണ്ടുപോകാൻ കഴിയില്ലെന്നും എംഎൽഎ പറഞ്ഞു.
നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എല്‍ദോസ് കുന്നപ്പിള്ളി.
‘എന്റെ മണ്ഡലമായ പെരുമ്പാവൂര്‍ വനാതിര്‍ത്തിയുമായി ചേര്‍ന്ന് നില്ക്കുന്ന പ്രദേശമാണ്. ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്.
പത്തും ഇരുപതും ആനകളാണ് ഇറങ്ങി വരുന്നത്. ഇതിനെ നിലക്ക് നിര്‍ത്തേണ്ടതുണ്ട്.
ഈ അവസരത്തില്‍ വീരപ്പനെ ഓര്‍മ്മിക്കുകയാണ്. അദ്ദേഹമുണ്ടായിരുന്നപ്പോള്‍ എത്ര നന്നായി കാര്യങ്ങള്‍ ചെയ്തു’.
‘നമ്മുടെ വനം മന്ത്രിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.
പ്രായാധിക്യം കൂടിയതുകൊണ്ടായിരിക്കാം. ഗണേഷ് കുമാറിന് വനംവകുപ്പ് കൊടുക്കണം.
അദ്ദേഹം ഒരു ആന പ്രേമിയാണ്. എല്ലാത്തിനെയും മെരുക്കാനും അറിയാം.
ഈ വകുപ്പുകള്‍ വെച്ചുമാറാന്‍ മുഖ്യമന്ത്രി തയ്യാറാവണം’- എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]