
രാജ്കോട്ട്: ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ രണ്ട് പേസര്‍മാരെ ഉള്‍പ്പെടുത്തി. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണിനൊപ്പം മാര്‍ക്ക് വുഡും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പരമ്പരയില്‍ ആദ്യമായിട്ടാണ് ഇംഗ്ലണ്ട് രണ്ട് പേസര്‍മാരെ ഉപയോഗിക്കുന്നത്. ടോം ഹാര്‍ട്ലി, റെഹാന് അഹമ്മദ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
പാര്‍ട്ട് ടൈം സ്പിന്നറായി ജോ റൂട്ടും പന്തെറിയും. വുഡ് മടങ്ങിയെത്തിയതോടെ ഷൊയ്ബ് ബഷീറിന് പുറത്തിരിക്കേണ്ടി വന്നു.
വിസ പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ റെഹാന് കളിക്കാനാകുമോ എന്നുള്ള സംശയങ്ങളുണ്ടായിരുന്നു. വിശാഖപട്ടണം ടെസ്റ്റിന് ശേഷം പത്ത് ദിവസത്തെ ഇടവേളയുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ അബുദാബിയിലാണ് ഇംഗ്ലണ്ട് ടീം സമയം ചിലവിട്ടത്. അബുദാബിയില്‍ നിന്ന് ബാക്കിയുള്ള ടീമിനൊപ്പം ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷം വിസയുമായി ബന്ധപ്പെട്ട
പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയായിരുന്നു റെഹാന്. എന്നാല്‍ ആശങ്കകള്‍ അവസാനിച്ചതോടെ റെഹാന് കളിക്കാമെന്നായി. എല്ലാ കഥയും അവര്‍ ഒരുക്കിയതായിരുന്നു!
ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ച് വരുണ്‍ ചക്രവര്‍ത്തി വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സ്പിന്നര്‍ ഷൊയ്ബ് ബഷീറിന് പകരമാണ് വുഡ് എത്തുന്നത്. ആ മത്സരം ഇന്ത്യ 106 റണ്‍സിന് വിജയിച്ചു.
ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് തന്റെ നൂറാം ടെസ്റ്റിനാണ് ഒരുങ്ങുന്നത്.
ജോ റൂട്ടിനും ജെയിംസ് ആന്‍ഡേഴ്സണും ശേഷം ഈ നേട്ടം കൈവരിക്കുന്ന ടീമിലെ മൂന്നാമത്തെ താരമാണ് അദ്ദേഹം. ഇനി വെറുതെയങ്ങ് ഐപിഎല്‍ കളിക്കാനാവില്ല!
പുതിയ നിബന്ധനകള്‍ മുന്നോട്ടുവച്ച് ബിസിസിഐ ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവന്: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ്, റെഹാന് അഹമ്മദ്, ടോം ഹാര്‍ട്ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്ഡേഴ്സണ്. Last Updated Feb 14, 2024, 5:07 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]