
എ വൺസ് സിനി ഫുഡ് പ്രൊഡക്ഷൻ നിർമിച്ച് വിജേഷ് ചെമ്പിലോട് – റിഷി സുരേഷ് എന്നിവർ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ടൈറ്റിൽ ലോഞ്ച് ഇന്ന് ഫെബ്രുവരി 14 വാലന്റയിൻസ് ദിനത്തിൽ കാക്കനാട് “ഭാരത് മാത” കോളേജിൽ വച്ച് നടന്നു.
സിനിമാതാരങ്ങളായ, സണ്ണി വെയ്ൻ, ഹന്ന റെജി കോശി, സൂരജ് സൺ, വിനീത് വിശ്വം, രാജേഷ് പറവൂർ, ദേവിക ഗോപാൽ നായർ തുടങ്ങി മറ്റ് നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചു.
ഒരു വടക്കൻ പ്രണയ വിപ്ലവം എന്നാണ് ചിത്രത്തിന്റെ പേര്. സൂരജ് സൺ ആണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഡയറക്ടർ – വിജേഷ് ചെമ്പിലോട് – റിഷി സുരേഷ്. നിർമ്മാണം -എ-വൺ സിനിമാഫുഡ് പ്രൊഡക്ഷൻസ്, രചന -വിജേഷ് ചെമ്പിലോട്, എഡിറ്റർ- താഹിർ ഹംസ, സംഗീതവും ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോറും- tsoj, ഛായഗ്രഹണം -പ്രമോദ് കെ പിള്ള, ചീഫ് അസ്: ഡയറക്ടർ-അഖിൽ സി തിലകൻ,അസോ: ഡയറക്ടർ- അലോക് രാവ്യ, പ്രൊഡക്ഷൻ കൺട്രോളർ-ഡെന്നി ഡേവിസ്, വസ്ത്രലങ്കാരം -ആര്യ രാജ് ജി, കല-നിതീഷ് ചന്ദ്രൻ ആചാര്യ, മേക്കപ്പ് -രാജേഷ് നെന്മാറ, ഡിസൈനുകൾ- ആർറ്റാഡോ, നിശ്ചലദൃശ്യങ്ങൾ- നിതിൻ .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]