
ആലപ്പുഴ – ആലപ്പുഴ തോട്ടപ്പള്ളിയില്‍ സി എം ആര് എല്ലിന്റെ കരിമണല്‍ ഖനനം ചോദ്യം ചെയ്തുള്ള ഹര്‍ജി ലോകായുക്ത ഡിവിഷന് ബെഞ്ച് ഇന്ന് പരിഗണിക്കും. 99 കോടിയോളം രൂപയുടെ കരിമണല്‍ അനധികൃതമായി സി എം ആര് എല്‍ കടത്തി എന്നാണ് പരാതി. തോട്ടപ്പള്ളിയില്‍ നിന്ന് 10 ലക്ഷത്തോളം ടണ്‍ കരിമണല്‍ സി എം ആര് എല്‍ കടത്തിയെന്ന് ഹര്‍ജിയില്‍ ആരോപണം ഉണ്ട്. കരിമണല്‍ എടുക്കാന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ആവശ്യം. കെ എം എം എല്ലിന്റെയും സംസ്ഥാന സര്‍ക്കാറിന്റെ വാദമാണ് ഇന്ന് നടക്കുന്നത്. മത്സ്യബന്ധന തൊഴിലാളി യൂണിയന് സംസ്ഥാന പ്രസിഡന്റ് എസ് സീതിലാലാണ് പരാതിക്കാരന്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]