
മമ്മൂട്ടി പ്രധാന വേഷങ്ങളില്‍ ഒന്നായെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകരുടെ ശ്രദ്ധയകാര്‍ഷിച്ചതാണ് ഭ്രമയുഗം. വിസ്മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയായിരിക്കും ഭ്രമയുഗം എന്ന ചിത്രത്തില്‍ എന്ന് വ്യക്തം. ആ പ്രതീക്ഷകളാണ് ഭ്രമയുഗത്തിലേക്ക് ആകര്‍ഷിക്കുന്നതും. മമ്മൂട്ടി വേഷമിടുന്ന ഭ്രമയുഗത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും ആ പ്രതീക്ഷ ഗുണകരമായിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
മമ്മൂട്ടിയുടെ ഭ്രമയുഗം മുൻകൂറായി ഒരു കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആദ്യ വിവരണത്തിലേ മമ്മൂട്ടി യെസ് പറഞ്ഞിരുന്നു എന്ന് രാഹുല്‍ സദാശിവൻ റേഡിയോ ഏഷ്യക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മൂന്ന് ഘടകങ്ങളാണ് മമ്മൂട്ടിയോട് പറഞ്ഞത്. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് ഇത് എന്നും വ്യത്യസ്തമായ കാലഘട്ടത്തിലാണ് അവതരിപ്പിക്കുന്നത് എന്നും വേറിട്ട ഒരു കഥാപാത്രമാണ് ചെയ്യേണ്ടത് എന്നും ധരിപ്പിച്ചുവെന്നും കഥയും ഇഷ്ടമായതോടെ ചെയ്യാമെന്ന് പറയുകയായിരുന്നുവെന്നും സംവിധായകൻ രാഹുല്‍ സദാശിവൻ വെളിപ്പെടുത്തിയിരുന്നു.
കൊടുമോണ്‍ പോറ്റിയായാണ് മമ്മൂട്ടി ഭ്രമയുഗം സിനിമയില്‍ വേഷമിടുന്നത്. എന്നാല്‍ ഐതിഹ്യമാലയുമായോ കടമറ്റത്ത് കത്തനാര് കഥകളുമായോ ബന്ധമില്ല എന്നും ഭ്രമയുഗം പൂർണമായും ഫിക്ഷണൽ ആണെന്നും ബ്ലാക് ആൻഡ് വൈറ്റിൽ ഒരു സിനിമ കാണുക എന്നതാണ് അതിന്റെ എക്സൈറ്റിംഗ് ഫാക്ടർ ആണെന്നും സംവിധായകൻ രാഹുല്‍ സദാശിവൻ വ്യക്തമാക്കിയിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷെഹ്നാദ് ജലാലാണ്. രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സിനിമയുടെ തിരക്കഥ എഴുതുന്നത്.
സംഭാഷണം ടി ഡി രാമകൃഷ്ണനാണ്. അര്ജുൻ അശോകനും സിദ്ധാര്‍ഥ് ഭരതനുമൊപ്പം ചിത്രത്തില്‍ അമാല്‍ഡ ലിസും ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സംഗീതം ക്രിസ്റ്റോ സേവ്യറാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]