
തിരുവനന്തപുരം: കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരം മുക്കോലയ്ക്കല്‍ ഷിജു ഭവനിൽ സോമൻ (63) ആണ് മരിച്ചത്. തിരുവനന്തപുരം ആര്യനാട് കുളപ്പടയിൽ ഉച്ചയ്ക്കുശേഷമാണ് സംഭവം. നടന്നുപോകുന്നതിനിടെ തോടിന് കുറുകെയായി സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി വീഴുകയായിരുന്നു. സ്ലാബ് തകര്‍ന്നതോടെ സോമനും കുഴിയിൽ വീണു.
സോമന്റെ ശരീരത്തിന് മുകളിലേക്കും തകര്‍ന്ന സ്ലാബ് വീണു. പൊട്ടിയ സ്ലാബിനും കുഴിയ്ക്കും ഇടയിലായി സോമൻ ഞെരിഞമര്‍ന്നുപോവുകയായിരുന്നു. സ്ലാബിന്റെ ഭാഗങ്ങള്‍ വീണ് തലയ്ക്കും മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത്. പൊലീസും നാട്ടുകാരുമെത്തി സ്ലാബ് നീക്കിയശേഷം സോമനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. റബ്ബര്‍ ടാപ്പിംഗിന് പോയശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്.
Last Updated Feb 14, 2024, 3:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]