
കീവ്- രണ്ടാമതൊരു റഷ്യന്‍ യുദ്ധക്കപ്പല്‍ കൂടി തങ്ങള്‍ തകര്‍ത്തതായി യുക്രെയ്ന് അവകാശപ്പെട്ടു. ‘സെസാര്‍ കുനിക്കോവ്’ എന്ന റഷ്യന്‍ ലാന്‍ഡിംഗ് കപ്പലാണ് തകര്‍ത്തത്. നീക്കത്തില്‍ യുക്രേയ്നിയന്‍ സൈന്യവും സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങളും സഹകരിച്ചു.
ആലുപ്കയ്ക്ക് സമീപമുള്ള യുക്രേനിയന്‍ അതിര്‍ത്തിയെ ജലാശയത്തിലെത്തിയ കപ്പലിനെ യുക്രെയ്ന് തകര്‍ക്കുകയായിരുന്നു. ‘മഗുറ’ ഡ്രോണുകള്‍ ഉപയോഗിച്ചാണ് കപ്പലിനു നേരെ ആക്രമണം നടത്തിയത്.
കേടുപാടുകള്‍ പരിഹരിക്കാനാവാത്ത വിധത്തില്‍ കപ്പല്‍ നശിപ്പിച്ചിക്കാന് യുക്രെയന്‍ സാധിച്ചു. കരിങ്കടല്‍ തുറമുഖത്ത് കൈവ് നടത്തിയ വ്യോമാക്രമണത്തില്‍ തങ്ങളുടെ ഒരു യുദ്ധക്കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതായി മോസ്കോ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം അറിയിച്ചതിന് പിന്നാലെയാണ് റഷ്യന്‍ യുദ്ധക്കപ്പല്‍ നശിപ്പിച്ചതായി യുക്രെയ്ന് വീണ്ടും അവകാശവാദം ഉന്നയിച്ചത്. 2024 February 14 International war ship ഓണ്‍ലൈന്‍ ഡെസ്ക് title_en: Ukraine claims to have destroyed a Russian warship …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]