
ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ എഴുതി സംവിധാനം ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിന്റെ ട്രൈലർ പുറത്തുവന്നു. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒരു ക്രിമിനൽ ലോയറുടെ വേഷമാണ് ജോമോൾക്ക്.
ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും അഭിനയിക്കുന്നു. ഈ ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായിരിക്കും. ത്രില്ലർ പശ്ചാത്തലത്തിൽ ഫാമിലി എന്റർടൈനറായി ഒരുക്കുന്ന ചിത്രത്തിന് കുട്ടികളും മുതിർന്നവരും ഒരേപോലെ ഇഷ്ടപ്പെടുന്ന രീതിയിലുളള കഥാഖ്യാനമാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
മാളികപ്പുറത്തിന് ശേഷം ഉണ്ണി അഭിനയിക്കുന്ന മലയാള സിനിമയാണ് ജയ് ഗണേഷ്. ഇതിനിടയിൽ വെട്രിമാരന്റെ തിരക്കഥയിൽ ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്ത ഗരുഡൻ എന്ന തമിഴ് സിനിമയും ഉണ്ണി ചെയ്തിരുന്നു. ശശികുമാറും സൂരിയും ആയിരുന്നു അതിലെ മറ്റു താരങ്ങൾ.