
തമിഴകത്ത് ജനുവരിയില്‍ മുന്നിലുള്ള നായികാ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. മലയാളിയായ നയൻതാരയാണ് തമിഴകത്ത് ഒന്നാമതെത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് നടി തൃഷയാണ്. മൂന്നാമത് നടി സാമന്തയും ഇടംനേടിയിരിക്കുന്നു.
സിനിമകളിലൂടെ മാത്രം പ്രേക്ഷകരോട് സംവദിച്ചിരുന്ന താരമായിരുന്ന നയൻതാര നിലവില്‍ സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടാറുണ്ട്. സിനിമകളുടെ പ്രമോഷനും നയൻതാര ഭാഗമാകാറുള്ളത് താരത്തിന്റെ ആരാധകരെ സന്തോഷിപ്പിക്കുന്നതാണ്. തമിഴകത്ത് നായികമാരില്‍ ഒന്നാം സ്ഥാനത്തുള്ള താരമായി നയൻതാര മാറിയതില്‍ പ്രേക്ഷകര്‍ അത്ഭുതമൊന്നും കാണുന്നമില്ലാത്തത് ഇക്കാരണങ്ങള്‍ കൊണ്ടാകാം. ലിയോയുടെ വിജയത്തിളക്കത്തിലുള്ള തൃഷ തമിഴ് താരങ്ങളില്‍ രണ്ടാമതും എത്തിയിരിക്കുന്നു.
സാമന്ത തമിഴകത്തും നിരവധി ആരാധകരുള്ള താരമായതിനാല്‍ അന്നാട്ടില്‍ മൂന്നാമത് എത്തിയത് സ്വാഭാവികമായ ഒന്നായിട്ടാണ് പരിഗണിക്കപ്പെടുന്നത്. നാലാം സ്ഥാനത്ത് മലയാളത്തില്‍ നിന്നുള്ള താരമായ കീര്‍ത്തി സുരേഷാണ് എന്നത് ആരാധകര്‍ക്ക് സന്തോഷം പകരുന്ന ഒരു കാര്യമാണ്. ജയം രവി നായകനായി വേഷമിടുന്ന ചിത്രം സൈറണാണ് മലയാളത്തിന്റെയും പ്രിയങ്കരിയായ കീര്‍ത്തി സുരേഷ് നായികയായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. കീര്‍ത്തി സുരേഷ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്ന ഒരു ആകര്‍ഷണവും സൈറണുള്ളതിനാല് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനായി എന്നത് ഓര്‍മാക്സ് മീഡിയയുടെ പട്ടികയില്‍ മുൻനിരയില്‍ എത്താൻ സഹായകരമായി.
കീര്‍ത്തി സുരേഷിന് പിന്നില്‍ തമന്നയാണ്. ക്യാപ്റ്റൻ മില്ലര്‍ എന്ന ഹിറ്റ് ചിത്രത്തിലെ നായികയായി ശ്രദ്ധയാകര്‍ഷിച്ച പ്രിയങ്ക മോഹൻ ആറാം സ്ഥാനത്തും ജ്യോതിക തൊട്ടുപിന്നിലും എത്തിയിരിക്കുന്നു. എട്ടാമത് സായ് പല്ലവിയാണ്. രശ്മിക ഒമ്പതാം സ്ഥാനത്തെത്തിയപ്പോള്‍ തമിഴ് താരങ്ങളില്‍ പത്താമത് കാജല്‍ അഗര്‍വാളാണ് എന്ന് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ജനുവരി മാസത്തെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]