
ലോകപ്രശസ്തമായ ‘പ്ലാനെറ്റ് ഓഫ് ദ ഏപ്സ്’ റീ ബൂട്ട് ചലച്ചിത്ര പരമ്പരയിലെ നാലാം ചിത്രമാണ് ‘കിംഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്’. ചിത്രത്തിന്റെ ഉദ്വേഗജനകമായ ട്രെയിലർ പുറത്തിറങ്ങി. മനുഷ്യരും ആൾക്കുരങ്ങുകളും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം. 20th സെഞ്ചുറി സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ എത്തിയത്.
2017-ലാണ് പ്ലാനെറ്റ് ഓഫ് ദ ഏപ്സ് പരമ്പരയിലെ മൂന്നാംചിത്രമായ വാർ ഫോർ ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ് പുറത്തിറങ്ങിയത്. ആൾക്കുരങ്ങുകളുടെ രാജാവായ സീസറിന്റെ മരണത്തോടെയാണ് മൂന്നാം ഭാഗം അവസാനിക്കുന്നത്. നാലാംഭാഗത്തിൽ കോണേലിയസ് എന്ന പുതിയ രാജാവാണ് മുഖ്യകഥാപാത്രം. ആസ്വാദകർക്ക് ആക്ഷനും സാഹസികതയും നിറഞ്ഞ അനുഭവംതന്നെയായിരിക്കും കിംഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ് തരികയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മനുഷ്യരെ വേട്ടയാടുന്ന ആൾക്കുരങ്ങുകളുടെ കഥയാണ് ചിത്രം പറയുന്നത്.
മേസ് റണ്ണർ ചിത്രങ്ങളിലൂടെ പ്രശസ്തനായ വെസ് ബോൾ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഓവൻ ടീഗ്, ഫ്രേയാ അലൻ, കെവിൻ ഡ്യൂറൻഡ്, പീറ്റർ മക്കോൺ തുടങ്ങിയവരാണ് മുഖ്യവേഷങ്ങളിൽ. ജോഷ് ഫ്രാഡ്മാൻ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഈ വർഷം മേയ് പത്തിന് ചിത്രം പുറത്തിറങ്ങും.
പിയറി ബൗളേ 1963-ൽ രചിച്ച പ്ലാനെറ്റ് ഓഫ് ദ ഏപ്സ് എന്ന നോവലിനെ അടിസ്ഥാനമാക്കി 1968 മുതൽ 2001 വരെ ആറുചിത്രങ്ങൾ റിലീസായിരുന്നു. 2011 മുതലാണ് ഇപ്പോൾ നാലാം പതിപ്പിലെത്തിനിൽക്കുന്ന റീ ബൂട്ട് ചലച്ചിത്ര പരമ്പര ആരംഭിച്ചത്. റൈസ് ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്, ഡോൺ ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്, വാർ ഫോർ ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ് എന്നിവയായിരുന്നു റീ ബൂട്ട് സീരീസിലെ മറ്റുചിത്രങ്ങൾ.
Content Highlights: kingdom of the planet of the apes movie trailer released, planet of the apes movie series news
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]