

മിണ്ടാതെ ഉരിയാടാതെ അഞ്ച് വര്‍ഷം!ലോക്സഭയില്‍ ഒരക്ഷരം പോലും മിണ്ടാതെ ഒൻപത് എം. പിമാര്‍ ; സമ്മേളനം അവസാനിക്കാനിരിക്കെ സഭയില്‍ മൗനം പാലിച്ച എം.പിമാരുടെ ലിസ്റ്റ് പുറത്തുവന്നു, ആറുപേരും ബി.ജെ.പി പ്രതിനിധികള്‍
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനിടെ ലോക്സഭയില്‍ ഒരക്ഷരം പോലും മിണ്ടാതെ ഒമ്ബത് എം.പിമാര്‍. 2019 ജൂണ്‍ 17നാണ് 17-ാം ലോക്സഭയുടെ ആദ്യ സമ്മേളനം തുടങ്ങിയത് ഫെബ്രുവരി ഒൻപതിന്ന് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാനിരിക്കെയാണ് സഭയില്‍ മൗനം പാലിച്ച എം.പിമാരുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്.
സഭയില്‍ ഒരിക്കല്‍ പോലും സംസാരിക്കാത്തവരില്‍ ആറു പേര് ബി.ജെ.പി പ്രതിനിധികളാണ്. രണ്ടു പേര് ടി.എം.സി എം.പിമാരും ഒരാള്‍ ബി.എസ്.പി അംഗവുമാണ്. രമേശ് ചന്ദപ്പ ജിഗാജിനാഗി (ബീജാപ്പൂര്‍, കര്‍ണാടക), അതുല്‍ കുമാര്‍ സിങ് (ഘോഷി, യു.പി), ദിബ്യേന്ദു അധികാരി (തംലുക്, പശ്ചിമ ബംഗാള്‍), ബി.എന്‍ ബച്ചെഗൗഡ (ചിക്കബല്ലപൂര്‍, കര്‍ണാടക), പ്രധാന് ബറുവ (ലഖിംപൂര്‍, അസം), സണ്ണി
ഡിയോള്‍ (ഗുര്‍ദാസ്പൂര്‍, പഞ്ചാബ്), അനന്ത് കുമാര്‍ ഹെഗ്ഡെ (ഉത്തര കന്നഡ, കര്‍ണാടക), വി. ശ്രീനിവാസ പ്രസാദ് ( ചാമരാജനഗര്‍, കര്‍ണാടക), ശത്രുഘ്നന്‍ സിന്‍ഹ (അസന്‍സോള്‍, പശ്ചിമ ബംഗാള്‍) എന്നിവരാണ് പാര്‍ലമെന്റില്‍ അഞ്ചു വര്‍ഷം മൗനം പാലിച്ചത്.ഇവരില്‍ ആറു പേര് സഭയില്‍ ചില കാര്യങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ശത്രുഘ്നന്‍ സിന്‍ഹ, അതുല്‍ കുമാര്‍ സിങ്, രമേശ് ചന്ദപ്പ എന്നിവര്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല. എം.പിമാരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ സ്പീര്‍ക്കര്‍ ഓം ബിര്‍ല പല ശ്രമങ്ങളും നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]