
ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചെത്തിയ യുവാവ് വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ബാംഗളൂരുവിലെ വിൽസൺ ഗാർഡൻ പത്താം ക്രോസിന് സമീപത്താണ് സംഭവം. ഹെൽമറ്റ് ധരിക്കാതെ വാഹനങ്ങൾ നിറഞ്ഞ റോഡിലൂടെ അലഷ്യമായി സ്കൂട്ടർ ഓടിച്ചെത്തിയ യുവാവാണ് പൊലിസിന് നേരെ ആക്രമണത്തിന് തുനിഞ്ഞത്. തുടർന്ന് ഇയാളെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
വിൽസൺ ഗാർഡൻ പത്താം ക്രോസിന് സമീപത്തായി ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനാണ് ഹെൽമറ്റ് ഇല്ലാതെ തൊപ്പി മാത്രം തലയിൽ വെച്ച് സ്കൂട്ടർ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞത്. എന്നാൽ പൊലീസ് തടഞ്ഞത് വകവയ്ക്കാതെ ഇയാൾ വാഹനം മുൻപോട്ടെടുത്ത് പോകാൻ ശ്രമിച്ചു. ഈ സമയം പൊലീസ് ഉദ്യോഗസ്ഥൻ വാഹനം ബലമായി തടയുകയും കീ ഊരി എടുക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ യുവാവ് പൊലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും തന്റെ വാഹനത്തിന്റെ കീ തിരികെ വാങ്ങിക്കുന്നതിനായി പൊലീസുമായി ബലപ്രയോഗം നടത്തുകയും ചെയ്തു. ഇതിനിടയിലാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ കടിക്കുകയും കീ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തത്.
സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച പൊലീസ് ഉദ്യോഗസ്ഥനെയും ഇയാൾ ചീത്ത വിളിക്കുന്നത് വീഡിയോയിൽ കാണം. സയ്യദ് റാഫി എന്ന യുവാവാണ് സംഭവത്തിൽ പൊലീസ് പിടിയിലായിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടി നിർവഹണത്തിൽ തടസ്സപ്പെടുത്തുക, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സമാധാന ലംഘനം, തുടങ്ങിയ കുറ്റങ്ങളാണ് ഇപ്പോൾ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ യുവാവിനെ പരിഹസിച്ചുകൊണ്ട് നിരവധിപേരാണ് സാമൂഹിക മാധ്യമങ്ങളില്‍ കമന്റുകൾ രേഖപ്പെടുത്തിയത്. ‘ഫൈനും വീങ്ങി വീട്ടീൽ പോയാൽ മതിയായിരുന്നില്ലേ എന്തിനായിരുന്നു ഷോ’ എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.
Last Updated Feb 13, 2024, 2:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]