
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ വൻവർദ്ധന. 4641 പോക്സോ കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്.
എട്ട് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 601 പോക്സോ കേസുകളാണ് തിരുവനന്തപുരത്ത് മാത്രം രജിസ്റ്റർ ചെയ്തത്.
2022-ൽ 4518 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ കഴിഞ്ഞവർഷം അത് 4641 ആയി ഉയർന്നു. എല്ലാ ജില്ലകളിലും രജിസ്റ്റർ ചെയ്യുന്ന പോക്സോ കേസുകളിൽ വർദ്ധനയുണ്ടായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
പുറത്ത് പറയാനുള്ള പേടികൊണ്ട് രജിസ്റ്റർ ചെയ്യാത്ത കേസുകളുമുണ്ട്.
ശിക്ഷാനിരക്ക് കുറവാണെന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ചില കേസുകൾ പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഒത്തുതീർപ്പാകാറുമുണ്ട്.
കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസുകൾ; ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 601, കൊല്ലം 375, പത്തനംതിട്ട 177, ആലപ്പുഴ 257, കോ’യം 251, ഇടുക്കി 185, എറണാകുളം 484, തൃശൂർ 369, പാലക്കാട് 367, മലപ്പുറം 507, കോഴിക്കോട് 421, വയനാട് 201, കണ്ണൂർ 239, കാസർകോട് 197 10 കേസുകളാണ് റെയിൽവേ പോലീസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]