
ഗ്രാമ പഞ്ചായത്തിലെ അങ്കണവാടിയിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ചാലക്കുടി ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള കാടുകുറ്റി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടിയിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ള 18നും 46 വയസ്സിനും ഇടയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം.
മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്എസ്എൽസി പാസായവർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല.
ചാലക്കുടി ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, കാടുകുറ്റി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും അപേക്ഷാഫോറം മാതൃക ലഭിക്കും. ചാലക്കുടി ഐ സി ഡി എസ് ഓഫീസിൽ ഫെബ്രുവരി 26 ന് വൈകിട്ട് 5 മണിക്ക് മുൻപായി സമർപ്പിക്കണം.
അപേക്ഷക സമർപ്പിക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് പ്രോജക്ട് ചാലക്കുടി, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ചാലക്കുടി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]