
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രവി മേനോന്റെ പുതിയ പുസ്തകം അക്ഷര നക്ഷത്രങ്ങള്‍ പ്രകാശനം ചെയ്തു. ശനിയാഴ്ച കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് സിനിമാ താരം രമ്യാ നമ്പീശന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കേരള മീഡിയ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പത്രപ്രവര്‍ത്തകരെ വേറിട്ട ശൈലിയില്‍ അവതരിപ്പിക്കുന്ന പുസ്തകമാണ് രവിമേനോന്റെ അക്ഷര നക്ഷത്രങ്ങള്‍. (Ravi Menon’s new book akshara Nakshathrangal released)
മീഡിയ അക്കാദമി ആര് എസ് ബാബു, ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി, സിനിമാ താരം രഞ്ജിനി, മാധ്യമപ്രവര്‍ത്തകരായ എ എന്‍ രവീന്ദ്രദാസ്, റിക്സണ് എടത്തില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Read Also :
മാധ്യമപ്രവര്‍ത്തനത്തിലെ സംഭാവനകള്‍ക്ക് പുറമേ ഗാനഗവേഷണ രംഗത്തും രവി മേനോനുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും ചടങ്ങില്‍ പരാമര്‍ശമുണ്ടായി. പത്രപ്രവര്‍ത്തനത്തെ ഉന്നത സാംസ്കാരിക പ്രവര്‍ത്തനമായി കണ്ടവരാണ് അക്ഷര നക്ഷത്രമെന്ന പുസ്തകത്തിലൂടെ സ്മരിക്കപ്പെടുന്നവര്‍. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം മുതലായ ഹിറ്റ് ഗാനങ്ങളിലൂടെ കരിയര്‍ തന്നെ മാറിമറിഞ്ഞ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയും നടി രഞ്ജിനിയും ആദ്യമായി നേരില്‍കണ്ട് പാട്ടോര്‍മകള്‍ പങ്കുവച്ച നിമിഷവും ചടങ്ങിനെ കൂടുതല്‍ മിഴിവുറ്റതാക്കി.
Story Highlights: Ravi Menon’s new book akshara Nakshathrangal released
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]