
മാന്നാര്‍: നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് തല കീഴായി മറിഞ്ഞു മൂന്നു പേര്‍ക്ക് പരുക്ക്. എറണാകുളത്ത് നിന്നും മാന്നാറിലെ ബന്ധു വീട്ടിലേക്ക് കാറില്‍ വന്നവരാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ വീയപുരം- മാന്നാര്‍ റോഡില്‍ പാവുക്കര മോസ്കോ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.
ഡ്രൈവര്‍ ഉള്‍പ്പെടെ കാറില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ക്ക് സാരമായ പരുക്കേറ്റു. അപകടത്തില്‍പെട്ടവരെ പരുമലയിലെ സ്വകാര്യ ആശുപത്രയില്‍ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുത തൂണില്‍ ഇടിച്ച് പാടത്തേക്ക് തല കീഴായി മറിയുകയായിരുന്നു.
Last Updated Feb 11, 2024, 7:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]