
ലണ്ടന്‍: കാന്‍സര്‍ ബാധിതനായി ചികിത്സയിലിരുന്ന മലയാളി യുവാവ് യുകെയില്‍ മരിച്ചു. കൊല്ലം കരിക്കോട് സ്വദേശിയായ സച്ചിന് സാബു (30) ആണ് മരിച്ചത്. ലിവര്‍പൂളിന് സമീപമുള്ള ചെസ്റ്ററില്‍ കുടുംബമായി താമസിക്കുകയായിരുന്നു.
മൂന്ന് മാസം മുമ്പാണ് രോഗം തിരിച്ചറിഞ്ഞത്. ചെസ്റ്ററിന് സമീപം ഫ്ളിന്റ്ഷെയറില്‍ ജെഎന്‍ജെ ഹെല്‍ത്ത് ലിമിറ്റഡിന്റെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്നു. ചെസ്റ്റർ എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്. സ്റ്റുഡൻഡ് വിസയിൽ നിന്നും വർക്ക് പെർമിറ്റിലേക്ക് മാറി ജീവിതം കരുപ്പിടിപ്പിച്ച് വരുന്നതിനിടയിലാണ് സച്ചിന് രോഗം ബാധിച്ചത്.
Read Also –
ഭാര്യ: ശരണ്യ ബാബു. മകൻ: റയാൻ മാധവ് സച്ചിൻ (5 മാസം). കൊല്ലം കരിക്കോട് പുത്തൻപുരയിൽ എ. അനുരാധ, പരേതനായ ബി. സാബു എന്നിവരാണ് മാതാപിതാക്കൾ. വിദ്യാർഥിനിയായ എസ്. അമ്പാടി ഏക സഹോദരിയാണ്. ശരണ്യയും ഭർത്താവ് സച്ചിനും രണ്ടരവർഷം മുൻപാണ് യുകെയിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]