
10:40 AM IST:
ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഇന്ന് അയോധ്യയിൽ പോകും. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടി എംഎൽഎമാരും അയോധ്യ യാത്രയിൽ പങ്കെടുക്കും. ക്ഷേത്ര ദർശനം നടത്തും. സമാജ് വാദി പാർട്ടി വിട്ടു നിൽക്കും , ക്ഷണം നിരസിച്ചു. മന്ത്രിസഭാ യോഗമടക്കം അയോധ്യയിൽ സംഘടിപ്പിക്കും. ലക്നൗവിൽ നിന്നും 10 പ്രത്യേക ബസുകളിൽ എംഎൽഎമാർ പുറപ്പെട്ടു, മുഖ്യമന്ത്രി ഉച്ചയോടെ എത്തും.
9:48 AM IST:
പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച് നൽകിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഎം ശ്രമമെന്ന് ആരോപിച്ച് കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എൻകെ പ്രേമചന്ദ്രൻ. വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സി പി ഐ എം ശ്രമിക്കുന്നു. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടർന്നാണ് പോയത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെൻററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സി പി ഐ എം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും. താൻ ആർ എസ് പിയായി തന്നെ തുടരുമെന്ന് വ്യക്തമാക്കിയ എംപി, രാഷ്ട്രീയ മുതലടെപ്പിന് സി പി എം ശ്രമിക്കുകയാണെന്നും വിമര്‍ശിച്ചു.
8:33 AM IST:
മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂര്‍ മക്ന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം. ബേഗൂർ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗർ ഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്. കാട്ടിക്കുളം മേഖലയിലുള്ള ആനയ്ക്ക് നാഗര്‍ഹോള വനമേഖലയിലെ ബാവലിയിലെത്താൻ ഏഴ് കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ചാൽ മതി. ആനയെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് നിരീക്ഷിച്ച് വരികയാണ്. അതേസമയം ആന കർണാടകയിലെത്തിയാൽ മയക്കുവെടി വയ്ക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു.
7:36 AM IST:
ബേലൂര്‍ മഖ്ന ആനയുടെ സഞ്ചാരം കർണാടക കാടുകളിലേക്കെന്ന് വിവരം. കാട്ടിക്കുളം – ബാവലി ദൂരം ഏഴ് കിലോമീറ്റര്‍ മാത്രമാണ്. നാഗർ ഹോള ദേശീയ ഉദ്യാനത്തിലേക്ക് ആന പോകുന്നത്.
7:34 AM IST:
താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാരെ പുറത്തെത്തിച്ചു . ആർക്കും സാരമായ പരിക്കില്ല. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ചുരം ഒന്നാം വളവിന് സമീപം കാർ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ചുരം ഇറങ്ങി വരുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കാർ പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല.