
ദില്ലി: സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം പ്രഖ്യാപിച്ച ദില്ലി ചലോ മാർച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയിൽ ഹരിയാന ഭരണകൂടം. ഇന്ന് മുതൽ ചൊവ്വാഴ്ച്ച വരെ ഏഴ് ജില്ലകളിൽ ഇൻ്റർനെറ്റ് നിരോധിച്ചു. ദേശീയപാതകളിൽ അടക്കം ബാരിക്കേഡുകൾ സ്ഥാപിച്ചു. മാർച്ച് ഹരിയാന കടക്കാതെയിരിക്കാനുള്ള നടപടികളിലാണ് സർക്കാർ. നേരത്തെ കർഷകരുമായി കേന്ദ്ര മന്ത്രിമാരടക്കം ചർച്ച നടത്തിയിരുന്നെങ്കിലും സമവായത്തിൽ എത്തിയിരുന്നില്ല. താങ്ങുവിലയടക്കം വിഷയങ്ങൾ ഉയർത്തിയാണ് മാർച്ച്.
Last Updated Feb 10, 2024, 11:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]