

ആണ് സുഹൃത്തിനോട് സംസാരിക്കുന്നത് കണ്ടു; ഒന്‍പതാം ക്ലാസുകാരിയെ അച്ഛനും അമ്മാവനും കഴുത്ത് ഞെരിച്ച് പുഴയില്‍ എറിഞ്ഞു
സ്വന്തം ലേഖകൻ
ആഗ്ര: ആണ് സുഹൃത്തിനോട് സംസാരിക്കുന്നത് കണ്ട് ഒന്‍പതാം ക്ലാസുകാരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് യമുനാനദിയിലേക്ക് എറിഞ്ഞു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ കുട്ടിയെ രക്ഷിക്കുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ആഗ്രയിലെ ബംറോളിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നദിയിലേക്ക് വലിച്ചെറിഞ്ഞ ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
പ്രദേശവാസകളായ രാകേഷ് കുമാറും ഗയാ പ്രസാദും 200മീറ്ററോളം നീന്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ചികിത്സയ്ക്ക് ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുന്പില് ഹാജരാക്കി. അവിടെ വച്ചാണ് പെണ്‍കുട്ടി താന്‍ നേരിട്ട ദുരനുഭവം വിവരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആണ് സുഹൃത്തിനോട് സംസാരിക്കുന്നത് പിതാവ് കണ്ടു. ഇതിന് പിന്നാലെ യുവാവ് അവളെ വിവാഹം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് മര്‍ദിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനും അമ്മാവവനുമെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു,
തന്നെ പിതാവ് ഗുരുഗ്രാമിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഫിറോസാബാദില്‍ വച്ച് അമ്മാവനും കൂടെ ചേര്‍ന്നു. യമുനാനദിയുടെ തീരത്തുള്ള പാലത്തിലെത്തിയപ്പോള്‍ മഫ്ളവര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച ശേഷം നദിയിലേക്ക് എറിയുകയായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]