

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി ; പ്രൊ. ഡോ. ജയപ്രകാശ് കെ പി കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം 152 വൃക്കരോഗികൾക്ക് നൽകി ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊ. ഡോ. ജയപ്രകാശ് കെ പി ( സൂപ്രണ്ട് ICH KTM) കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.
സിസ്റ്റർ ശ്ലോമോ ജോസഫ് കുര്യൻ, എം .സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എല്ലാ മാസവും ഡയലിസിസ് കിറ്റ് നൽകുന്നതിന് സാമ്പത്തിക സഹായം നൽകുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group