
അധ്യാപകക്കൂട്ടം എന്ന ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം പങ്കുവച്ചൊരു വീഡിയോക്ക് ഇതിനോടകം 768 കെ കാഴ്ചക്കാരുണ്ട്. ഏകദേശം മുപ്പതിനായിരത്തിനടുത്ത് ലൈക്കും. എന്താണ് വീഡിയോക്ക് ഇത്രയധികം പ്രത്യേകത എന്നല്ലേ…? ചെറിയ പ്രത്യേകതയൊന്നുമല്ല, ഒരു കൊച്ചുമിടുക്കന്റെ കലാവിരുതിന്റെ അതിശയിപ്പിക്കുന്ന പ്രത്യേകതയാണ് ആ വീഡിയോക്കുള്ളത്.
ആ വിഡിയോ കണ്ട് പ്രതികരണവുമായി എത്തിയവര്‍ക്കാര്‍ക്കും മറിച്ചൊരു അഭിപ്രായമില്ല. ഹമ്പമ്പോ ചെക്കൻ ഒരേ പൊളിയെന്ന് അക്ഷരം തെറ്റാതെ പറയുന്നു അവരോരുത്തരും. സംശയിക്കേണ്ട, നൃത്തം ചെയ്യുന്ന യന്ത്രമല്ല, റിഷികേഷിന്റെ ഡാൻസ് ഒനന്ന് കണ്ട് നോക്കൂ എന്ന കുറിപ്പുമായാണ് അധ്യാപക്കൂട്ടം പേജിൽ വീഡിയോ പ്രത്യപക്ഷപ്പെട്ടത്. പേജിൽ പറയുന്നത് പ്രകാരം പള്ളിക്കൽ നൂറനാട് പിയുഎസ്പിഎം എച്ചഎസ്എസ് വിദ്യാര്‍ത്ഥിയാണ് വീഡിയോയിലെ താരം. എം.എസ് റിഷികേഷ് എന്നാണ് കുട്ടിയുടെ പേരെന്നും പേജിൽ കുറിക്കുന്നു.
പള്ളിക്കൽ നൂറനാട് പിയുഎസ്പിഎംഎച്ച്എസ് ആൻഡ് പിയുഎംവിഎച്ച്എസ്എസ് 76-ാമാത് യാത്രയയപ്പ് സമ്മേളനവും എൻഡോവ്മെന്റ് വിതരണവും നടന്ന ചടങ്ങിനിടെയാണ് ഈ പെര്‍ഫോമൻസ് എന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഇക്കഴിഞ്ഞ ഏഴിനാണ് പരിപാടിയെന്നും വീഡിയോയിലുള്ള വേദിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിൽ വ്യക്തമാണ്. വേദിയിൽ ചടുലമായ ചുവടുകളുമായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കൊച്ചുമിടുക്കൻ കാഴ്ചവച്ചത്. വീഡിയോ അപ്ലോഡ് ചെയ്ത് വെറും മണിക്കൂറുകൾക്കകമാണ് സോഷ്യൽ മീഡിയ കീഴടക്കി തരംഗമായി ഈ മിടുക്കൻ മാറിയതെന്നതാണ് ശ്രദ്ധേയം.
എന്നായാലും കുട്ടിയെ പെര്‍ഫോമൻസ് കണ്ട് അമ്പരന്നവര്‍ ഈ സൂപ്പര്‍ സ്റ്റാറിനെ തേടുന്നുണ്ട്. കൂടുതൽ പെര്‍ഫോമൻസ് കാണാൻ കൊതിയെന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും ഈ ഒരൊറ്റ വീഡിയോയിലൂടെ കഴിവുകൾ ലോകത്തിന് മുന്നിൽ എത്തിയ റിഷികേഷിനെ കാത്തിരിക്കുന്നത് മികച്ച അവസരങ്ങളായിരിക്കുമെന്ന് പ്രതികരണങ്ങൾ സാക്ഷ്യം പറയുന്നു.
Last Updated Feb 9, 2024, 8:38 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]