
ജിദ്ദ- മലയാളി ബിസിനസ് സംരംഭകര്‍ക്കായി സിജി ജിദ്ദ ചാപ്റ്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് (ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ്) സൗദി ബജറ്റ് വിശകലനം ചെയ്യുന്ന പരിപാടി ഇന്ന് (ശനി) നടക്കും. വൈകുന്നേരം 6:30 ന് ജിദ്ദ ഫലസ്തീന് റോഡിലെ റമാദ ഇന്റര്‍നാഷന്‍ ഹോട്ടിലാലണ് പരിപാടിയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രവാസികള്‍ സംരംഭകരോ ചെറുകിട കച്ചവടക്കാരോ സംരംഭങ്ങള്‍ തുടങ്ങാന്‍ തയാറെടുക്കുന്നവരോ ആരുമാവട്ടെ, മലയാളികള്‍ക്കായി സൗദിയിലെ പ്രമുഖ ബിസിനസ് അനലിസ്റ്റുകള്‍ വിവിധ സെഷനുകള്‍ അവതരിപ്പിക്കുന്ന ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ മുഹമ്മദ് ബൈജു, റിയാസ് കെ.എം, മുഹമ്മദ് കുഞ്ഞി, മുഹമ്മദലി ഓവിങ്ങല്‍, റഷീദ് അമീര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]