തൃശൂര്‍ : രണ്ട് കോടി രൂപയുടെ ചെക്ക് കേസില്‍ ജോണി സാഗരിക എന്ന സിനിമാ നിര്‍മാണ കമ്പനി ഇടക്കാല നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്ന് കോടതി ഉത്തരവ്. 60 ദിവസത്തിനുള്ളില്‍ 40 ലക്ഷം രൂപ കെട്ടിവെയ്ക്കാന്‍ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. തൃശൂര്‍ വരാക്കര സ്വദേശിയും മഞ്ഞളി വീട്ടില്‍ തോമസ് മകന് ജിന്‍സ് തോമസ് എന്നവര്‍ ബോധിപ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
നിര്‍മാതാവ് ജോണി തോമസിന്റെ ഉടമസ്ഥതയിലുള്ള എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ജോണി സാഗരിക എന്ന സിനിമാ കമ്പനിയിലേക്ക് തുക നിക്ഷേപിച്ചാല്‍ 25% ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ജിന്‍സ് എന്നവര്‍ 2 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ കമ്പനി ലാഭവിഹിതം തരുകയോ നിക്ഷേപ തുക തിരിച്ചു തരാതെ ചെക്കുകള്‍ തരുകയും തുടര്‍ന്ന് ചെക്ക് ബാങ്കില്‍ സമ്മര്പ്പിച്ചപ്പോള് മതിയായ തുക ഇല്ലാതെ ചെക്ക് മടങ്ങിയെന്നതുമാണ് കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]