
കോട്ടയം: മാസപ്പടി ആരോപണത്തിലെ എസ്എഫ്ഐഒ അന്വേഷണം തടസപ്പെടുത്താനാണ് എക്സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് ആരോപിച്ചു.ഏതന്വേഷണവും വരട്ടെ എന്ന് പാർട്ടി പറയുമ്പോൾ അന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രിയും മകളും ശ്രമിക്കുന്നത്.കർണാടക ഹൈക്കോടതിയെ സമീപിക്കാനുള്ള മുഖ്യമന്ത്രിയുടെ മകളുടെ തീരുമാനം വിഡി സതീശന്റെ ബുദ്ധിയാണ്.വിഡി സതീശനും മാസപ്പടി കിട്ടിയോ എന്നു സംശയമുണ്ട്.കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണം അവസാനിക്കേണ്ടത് കോൺഗ്രസിന്റേയും ആവശ്മാണ്.
അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും മകളും പറയാത്തത്.ഇതാണോ പാർട്ടി നയം.സിപി എം ദേശീയ നേതൃത്വം മറുപടി പറയണം.ഇതാണ് പാർട്ടി നയമെങ്കിൽ ഗോവിന്ദനും സഹപ്രവർത്തകരും പണി നിർത്തി കാശിക്ക് പോണം.മുഖ്യമന്ത്രിക്ക് വിടുപണിയെടുക്കുന്ന പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശൻ.അങ്കമാലി ഫോർ കാലടി എന്നു പറയുന്നതു പോലെയാണ് വിഡി സതീശൻ ഫോർ പിണറായി വിജയനെന്നും സുരേന്ദ്രന് പരിഹസിച്ചു
Last Updated Feb 9, 2024, 1:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]