
ലാഹോർ- സ്വതന്ത്രർ മുന്നിൽ, അടിമകൾ പിന്നിൽ. പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാർട്ടി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ 125 സീറ്റുകളിൽ മുന്നേറുന്നുവെന്ന വാർത്തയിൽ പി.ടി.ഐ സെൻട്രൽ ഇൻഫർമേഷൻ സെക്രട്ടറി റൗഫ് ഹസന്റെ വാക്കുകളാണിത്. യഥാസമയം, കേന്ദ്രത്തിലും കുറഞ്ഞത് രണ്ട് പ്രവിശ്യകളിലും സർക്കാരുകൾ രൂപീകരിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് പാർട്ടിയുടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് വിശ്വാസം അർപ്പിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു.
അതേസമയം, പാക്കിസ്ഥാൻ മുസ്ലിം ലീഗ് നേതാവ് നവാസ് ഷരീഫിന് വൻ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ നേരിട്ടത്. രണ്ടിടത്ത് മത്സരിച്ച നവാസ് ഷരീഫിന് ഒരിടത്തും വിജയിക്കാനായില്ല.
മറിയം നവാസ്, അലീം ഖാൻ എന്നിവരും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും പി.ടി.ഐ ആവശ്യപ്പെട്ടു. അതിനിടെ, തെരഞ്ഞെടുപ്പിനിടെ പാക്കിസ്ഥാനിൽ പലയിടത്തും ആക്രമണങ്ങൾ അരങ്ങേറി. ബോംബ് സ്ഫോടനത്തിൽ നാലു പോലീസുകാർ കൊല്ലപ്പെട്ടു.
പാകിസ്ഥാൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നടക്കുന്നതിനാൽ രാഷ്ട്രീയ നേതാക്കളും മറ്റും ശാന്തമായ അന്തരീക്ഷം’ നിലനിർത്തണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അഭ്യർത്ഥിച്ചു. പാക്കിസ്ഥാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്ന് യുഎൻ മേധാവിയെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]