

First Published Feb 8, 2024, 5:50 PM IST
അബുദാബി: യുഎഇയില്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. മിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മേഘാവൃതമായിരിക്കുമെന്നും താപനില കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ പൊടിക്കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. മൂടല്‍ മഞ്ഞ്, മഴ, പൊടിക്കാറ്റ് എന്നിങ്ങനെ അസ്ഥിര കാലാവസ്ഥയില്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേഗപരിധി പാലിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.
Read Also –
മിന്നൽ പരിശോധനയിൽ കുടുങ്ങി, നിയമം പാലിച്ചില്ല; ഹെല്‍ത്ത് സെന്ററിനെതിരെ കടുത്ത നടപടി, 2 കോടി രൂപ പിഴ
അബുദാബി: ആരോഗ്യ മാനദണ്ഡങ്ങള്‍ ലംഘിച്ച സ്ഥാപനത്തിനെതിരെ കര്‍ശന നടപടിയെടുത്ത് അബുദാബി ആരോഗ്യ വകുപ്പ്. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെല്‍ത്ത് സെന്ററിന് 10 ലക്ഷം (2 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിര്‍ഹമാണ് പിഴ ചുമത്തിയത്.
രേഖകളില്‍ കൃത്രിമം നടത്തിയതായി സംശയിക്കുന്ന സാഹചര്യത്തില്‍ സെന്ററിലെ ചില ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഹെല്‍ത്ത് സെന്ററിന്റെ എല്ലാ ശാഖകകളിലും ദന്ത ചികിത്സ നിര്‍ത്തിവെക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഇതിന് പുറമെ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ എട്ട് ഹെല്‍ത്ത് സെന്ററുകള്‍, നാല് പരിചരണ കേന്ദ്രങ്ങള്‍, ഒരു ഡെന്റല്‍ ക്ലിനിക്, ഒക്യുപേഷനല്‍ മെഡിസിന് സെന്റര്‍, ലബോറട്ടറി, മെഡിക്കല്‍ സെന്റര്‍ എന്നിവ അടച്ചുപൂട്ടാനും ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.
പകർച്ചവ്യാധി കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുക, ഇലക്ട്രോണിക് റിപ്പോർട്ടിങ് നിയമങ്ങളുടെ ലംഘനം, അടിയന്തര കേസുകളിൽ മരുന്നുകളും മറ്റു സഹായങ്ങളും ലഭ്യമാക്കാതിരിക്കുക, പകർച്ചവ്യാധി തടയുന്നതിൽ വീഴ്ച, മെഡിക്കൽ റെക്കോഡുകൾ സുരക്ഷിതമായി സൂക്ഷിക്കാതിരിക്കുക, ഹോം കെയർ സർവീസ് രംഗത്തെ നിർദേശങ്ങൾ പാലിക്കാതിരിക്കുക, രോഗിയുടെ സമ്മതമില്ലാതെയുള്ള ചികിത്സ, ചികിത്സയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും വെല്ലുവിളികളും രോഗിയോട് വ്യക്തമാക്കാതിരിക്കുക, ആരോഗ്യ വിഭാഗത്തിന്റെ ലൈസൻസുള്ള പ്രഫഷനുകളെ നിയമിക്കുന്നതിൽ വീഴ്ച എന്നീ നിയമലംഘനങ്ങളാണ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
Last Updated Feb 8, 2024, 5:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]