
മലയാള സിനിമയെയും അതിലെ അഭിനേതാക്കളെയുമൊക്കെ മറുഭാഷാ സിനിമാപ്രേമികള്‍ എക്കാലവും ബഹുമാനത്തോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. പ്രകടനമികവിനൊപ്പം അവര്‍ പലപ്പോഴും പറയുന്ന ഒരു കാര്യമാണ് മലയാളി താരങ്ങള്‍ക്കിടയിലെ അടുത്ത സൗഹൃദം. മറ്റ് പല ഭാഷകളിലെയും സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ കാണാനാവാത്ത തരത്തില്‍ ഈഗോ മാറ്റിവച്ചുള്ള, ഇഴയടുപ്പമുള്ള സൗഹൃദം മോളിവുഡ് താരങ്ങള്‍ക്കിടയില്‍ കാണാമെന്നതാണ് സിനിമാപ്രേമികളില്‍ നിന്ന് പലപ്പോഴും ഉയര്‍ന്നിട്ടുള്ള നിരീക്ഷണം. ഇപ്പോഴിതാ ഒരു വീഡിയോ ഈ അഭിപ്രായത്തോടൊപ്പം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
ഒരു താരനിശയ്ക്ക് മുന്നോടിയായുള്ള മലയാളി താരങ്ങളുടെ റിഹേഴ്സല്‍ ക്യാമ്പില്‍ നിന്നുള്ള പഴയ വീഡിയോ മുഖ്യമായും പ്രചരിപ്പിക്കുന്നത് തമിഴ്നാട്ടുകാരായ സിനിമാപ്രേമികളാണ്. മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും സിദ്ദിഖുമൊക്കെ രസകരമായ നിമിഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ ആണിത്. ദളപതിയിലെ ബന്ധം എന്ന സ്വന്തം എന്ന എന്ന ഗാനത്തോടൊപ്പമാണ് വീഡിയോ റീ എഡിറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
തമിഴ് താരങ്ങളെ ഇങ്ങനെയൊന്നും ഇതുവരെ കണ്ടിട്ടില്ലാത്തതിലെ നിരാശയും അങ്ങനെയൊരു ഫ്രെയിം കാണാനുള്ള ആഗ്രഹവുമൊക്കെ പോസ്റ്റുകളിലും കമന്റുകളിലുമുണ്ട്. മലയാള സിനിമയുടെ ഒത്തൊരുമ കണ്ടിട്ട് അസൂയ തോന്നുന്നു. രജനി, കമല്‍, സൂര്യ, അജിത്ത് തുടങ്ങിയവരെ ഇങ്ങനെ കാണാന്‍ തോന്നുന്നു എന്നാണ് ഒരു പോസ്റ്റ്. എങ്ങനെ ഒത്തൊരുമയോടെ നീങ്ങണമെന്ന് ചില തമിഴ് താരങ്ങള്‍ മലയാളി താരങ്ങളെ കണ്ട് പഠിക്കണമെന്നാണ് ഈ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള മറ്റൊരു പോസ്റ്റ്. വലിയ രീതിയില്‍ ശ്രദ്ധ നേടിയ ഈ വീഡിയോ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സിന്റെ (സൈമ) എക്സ് അക്കൗണ്ടിലടക്കം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
Last Updated Feb 8, 2024, 8:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]