

ഇനി ടോൾ ബൂത്തിൽ പണമടയ്ക്കാൻ കാത്തു നില്ക്കേണ്ട: എല്ലാം ഉപഗ്രഹം നോക്കിക്കോളും:
സ്വന്തം ലേഖകൻ
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഒഴിവാക്കി, പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി.
വാഹനങ്ങളിൽ നിന്നു തന്നെ ടോൾ പിരിക്കുന്ന സംവിധാനം നിലവിൽ വരും. ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
ഉപഗ്രഹ ശൃംഖല വഴി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിപ്പിക്കുക. ദേശീയപാതയിലൂടെ വാഹനം സഞ്ചരിക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി ടോൾ ഈടാക്കുന്ന തരത്തിലായിരിക്കും സംവിധാനം പ്രവർത്തിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ടോൾ ബൂത്തുകളിലെ സമയനഷ്ടവും ഇന്ധനനഷ്ടവും ഇല്ലാതാക്കി യാത്ര സുഗമമാകാൻ പദ്ധതി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതകളിൽ വാഹനം സഞ്ചരിക്കുന്ന ഭാഗത്തെ ടോൾ മാത്രമാകും ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]