
സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത ‘അനിമലി’ന്റെ വിജയത്തിനുശേഷം പ്രതിഫലം ഉയർത്തിയെന്ന വാർത്തകളിൽ പ്രതികരണവുമായി നടി രശ്മിക മന്ദാന. പ്രതിഫലം നാല് കോടിയായി ഉയർത്തിയെന്ന പോസ്റ്റിന് മറുപടിയുമായാണ് താരം എത്തിയത്. മാധ്യമങ്ങളിലെ വാർത്തകൾ കാണുമ്പോൾ പ്രതിഫലം വർധിപ്പിക്കാമെന്ന് തോന്നുന്നുവെന്ന് നടി പരിഹാസരൂപേണ കുറിച്ചു.
പ്രതിഫലം എന്തുകൊണ്ട് വർധിപ്പിച്ചുവെന്ന് നിർമാതാക്കൾ ചോദിച്ചാൽ, ‘പുറത്തുള്ള മാധ്യമങ്ങൾ ഇത് പറയുന്നു സാർ. അതുകൊണ്ട് അവരുടെ വാക്കുകൾക്ക് അനുസരിച്ച് ജീവിക്കണമെന്ന് ഞാൻ കരുതുന്നു. ഞാൻ എന്തു ചെയ്യാനാ?’, എന്ന് പറയുമെന്നും നടി കുറിച്ചു. നിരവധിയാളുകളാണ് നടിയുടെ കമന്റിന് പിന്തുണയുമായി എത്തുന്നത്.
രൺബീർ കപൂർ നായകനായെത്തിയ അനിമലിൽ ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്. ചിത്രത്തിനും രശ്മികയുടെ കഥാപാത്രത്തിനും ഏറെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ബോക്സോഫീസിൽ ചിത്രം ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്.
സംവിധായകൻ സന്ദീപ് റെഡ്ഡിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുകയും എഡിറ്റിങ് നിർവഹിച്ചിരിക്കുന്നതും. ടി സീരീസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവരുടെ ബാനറിൽ ഭൂഷൺ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. രൺബീർ കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ, അനിൽ കപുർ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]