
തലശ്ശേരി- തലശ്ശേരി- മാഹി ബൈപ്പാസ് റോഡ് പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സര്‍വ്വീസ് റോഡുകളുടെ പണി പാതി വഴിയിലായതിനെതിരെ കോടതിയില്‍ ഹരജി. മാഹി മേഖലയില്‍പ്പെട്ട പള്ളൂരിലാണ് സര്‍വ്വീസ് റോഡുകളുടെ പ്രവൃത്തി ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നത്.
ബൈപ്പാസ് ഉദ്ഘാടനം കഴിഞ്ഞാല്‍ പിന്നെ സര്‍വ്വീസ് റോഡിന്റെ പണി തുടരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മയ്യഴിയിലെ ജീവകാരുണ്യ. പ്രവര്‍ത്തകനായ പി. പി റിയാസ് ചെന്നൈ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത.് സര്‍വ്വീസ് റോഡിന്റെ പണി കേരളത്തിലും മാഹിയിലും പലയിടത്തും ഇനിയും പൂര്ത്തീകരിക്കേണ്ടതുണ്ട.് ഇതിന് മുന്നേ ബൈപ്പാസ് ഉദ്ഘാടനം നടത്താനുള്ള നീക്കമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
പള്ളൂര്‍ മേഖലയിലെ സര്‍വ്വീസ് റോഡിന്റെ പ്രവൃത്തി ബൈപ്പാസ് പൂര്‍ത്തീകരിക്കുമ്പോള്‍ തന്നെ തീര്‍ക്കണമെന്നും ഹരജിക്കാരന് ആവശ്യപ്പെട്ടു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത ദിവസം പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]