

സ്കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിക്കും; ജയിലിലെ പരിചയത്തില്‍ ഒന്നിച്ചു കവര്‍ച്ച ; രണ്ടുപേർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: സ്കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നു കളയുന്ന രണ്ടുപേര്‍ ഉദയംപേരൂര്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് താമരശ്ശേരി പുതുപ്പാട് പുത്തന്‍വീട്ടില്‍ അനസ് (28), ഇടുക്കി ഉടുമ്പന്‍ചോല വട്ടപ്പാറ ഇടയാടിക്കുഴിയില് ലാല്‍ മോഹന്‍ (34) എന്നിവരെയാണ് ഉദയംപേരൂര്‍ ഇന്‍സ്പെക്ടര്‍ ജി മനോജ്, എസ് ഐ പി സി ഹരികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
സ്കൂട്ടര്‍ വാടകയ്ക്കെടുത്ത് അതിന്റെ നമ്പര്‍ പ്ലേറ്റില്‍ മാറ്റം വരുത്തിയാണ് ഇവര്‍ കവര്‍ച്ച നടത്തി വന്നത്. ജയിലില്‍വെച്ചുള്ള പരിചയത്തിലാണ് ഇവര്‍ ഒരുമിച്ച് കവര്‍ച്ചയ്ക്കിറങ്ങിയത്. എറണാകുളം ഇടപ്പള്ളിയില്‍ വാടക വീട്ടിലാണ് താമസിച്ചു വന്നതെന്നും പൊലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നേരത്തെ ഉദയംപേരൂര്‍ കൊച്ചുപള്ളിയില്‍ നടന്നു പോകുകയായിരുന്ന ഒരു സ്ത്രീയുടെ മാല ഇവര്‍ പൊട്ടിച്ചിരുന്നു. ഈ കേസില്‍ സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. എറണാകുളം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളിലായി സമാനമായ 15 ഓളം കേസുകളില്‍ പ്രതിയാണ് അനസ്. ലാല്‍ മോഹന്‍ മുമ്പ് ഒരു കേസില്‍ പ്രതിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]