
ഹാമില്ട്ടണ്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 281 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ആദ്യ ഇന്നിംഗ്സില്‍ കിവീസിനായി ഇരട്ട സെഞ്ചുറി നേടിയ രചിന് രവീന്ദ്രയായിരുന്നു. 39-2 എന്ന സ്കോറിൽ പതറിയ ന്യൂസിലന്‍ഡിനെ വില്യംസണൊപ്പം 232 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റിയത് രചിന് രവീന്ദ്രയുടെ ഇന്നിംഗ്സായിരുന്നു.
വില്യംസണ് ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയെങ്കിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ രചിനായിരുന്നു. മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ചശേഷം കെയ്ന്‍ വില്യംസണുമായി പുരസ്കാരം പങ്കിടുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു രചിന്റെ ചിരിയോടെയുള്ള മറുപടി.
ഈ പുരസ്കാരം ഞാന്‍ ആരുമായും പങ്കുവെക്കില്ല, വില്യംസണ് 31 സെഞ്ചുറികളുണ്ട്. എനിക്കാകട്ടെ ആകെ ഒരു സെഞ്ചുറി മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ ഇതാര്‍ക്കും കൊടുക്കില്ല. ടീമിന്റെ ജയത്തിനായി സംഭാവന ചെയ്യുന്നത് എല്ലായ്പ്പോഴും സന്തോഷം നല്കുന്ന കാര്യമാണെന്നും രചിന് രവീന്ദ്ര പറഞ്ഞു.
Player of the match: Rachin Ravindra.
— Naveen Ranjan (@tweet_naveen5)
ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് 511 റണ്‍സടിച്ചപ്പോള്‍ നാലാമനായി ക്രീസിലെത്തിയ രചിന് 240 റണ്‍സടിച്ചിരുന്നു. വില്യംസണാകട്ടെ 118 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സില്‍ കിവീസ് 179-4 എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ രചിന് രവീന്ദ്ര 12 റണ്‍സിന് പുറത്തായി. വില്യംസണാകട്ടെ ഏകദിന ശൈലിയില്‍ ബാറ്റുവീശി 132 പന്തില്‍ 109 റണ്‍സടിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 281 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ന് സ്വന്തമാക്കിയത്. നാലാം ദിനം 529 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 247 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. 87 റണ്‍സെടുത്ത ഡേവിഡ് ബെഡിങ്ഹാം മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. കിവീസിനായി കെയ്ല്‍ ജയ്മിസണ് നാലും മിച്ചല്‍ സാന്റ്നര്‍ മൂന്നും വിക്കറ്റെടുത്തു.
Last Updated Feb 7, 2024, 4:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]